സര്‍വ്വീസ് റോഡിലൂടെ പോകുമ്പോള്‍ സൂക്ഷിക്കുക, അപകടം പതിയിരിക്കുന്നുണ്ട്; തിക്കോടിയില്‍ സര്‍വ്വീസ് റോഡിന്റെ സ്ലാബ് തകര്‍ന്നുവീണ് ബൈക്ക് യാത്രികന് പരിക്ക്


തിക്കോടി: ദേശീയപാതയില്‍ തിക്കോടിയില്‍ സര്‍വ്വീസ് റോഡിലെ ഡ്രൈനേജ് സ്ലാബ് തകര്‍ന്ന് ബൈക്ക് യാത്രികന് പരിക്ക്. തിക്കോടി പാലോളി സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.

സര്‍വ്വീസ് റോഡിലെ ഡ്രൈനേജ് സ്ലാബ് പലയിടങ്ങളിലും അപകടഭീഷണിയുയര്‍ത്തുന്നുണ്ട്. സര്‍വ്വീസ് റോഡിന്റെ സ്ലാബും ഗതാഗതത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും വാഹനങ്ങള്‍ കയറുമ്പോഴും മറ്റും സ്ലാബ് തകര്‍ന്ന് വീഴുന്നത് പതിവാകുകയാണ്. പലയിടങ്ങൡലും തകര്‍ന്ന ഡ്രൈനേജ് സ്ലാബ് അപകട ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇവിടെ അപായ സൂചനകളോ മറ്റോ സ്ഥാപിച്ച് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.