കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കൊല്ലം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി
കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടി ഗവ. താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് ഞായറാഴ്ച വൈകുന്നേരം മോഷണം പോയത്.
കൊല്ലം നടുവിലക്കണ്ടി ശ്രീശന്റെ ഉടമസ്ഥതയിലുള്ള KL-56-E-1693 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കാണ് കാണാതായത്. മകന്റെ ചികിത്സയ്ക്കായി വൈകുന്നേരം മൂന്ന് മണിയോടെ ആശുപത്രിയിലെത്തിയതായിരുന്നു ശ്രീശന്‍. പിന്നീട് രാത്രി ഒമ്പത് മണിയോടെ ആശുപത്രിയില്‍ നിന്ന് പുറത്തെത്തി നോക്കിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം അറിയുന്നത്. പരിസരത്താകെ തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബൈക്ക് കാണാതായത് സംബന്ധിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 6238655739, 9495481791 എന്നീ നമ്പറുകളിലോ വിളിച്ച് അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു.