വടകരയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു


Advertisement

പയ്യോളി: പുതുപ്പണത്ത് വെച്ച് നടന്ന വാഹനാപടകടത്തില്‍ പരിക്കേറ്റ ഇരിങ്ങല്‍ സ്വദേശി മരിച്ചു. ഇരിങ്ങല്‍ ബിആര്‍എസ് ലൈറ്റ് സൗണ്ട് ഉടമ അറുവയില്‍ ജീത്തല്‍ സബിന്‍ദാസ് ആണ് മരിച്ചത്.

Advertisement

ഇന്നലെ രാത്രി വടകരയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ സബീന്‍ദാസ് സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സബീന്‍ദാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

Advertisement

പിതാവ്: വണ്ണാമ്പത്ത് ബാലകൃഷ്ണന്‍.

മാതാവ്: സരസ.

ഭാര്യ: രനിഷ (പയ്യോളി മുന്‍സിപ്പാലിറ്റി വെല്‍നസ് സെന്ററര്‍ അയനിക്കാട്).

Advertisement

മക്കള്‍: കൃഷ്ണനന്ദ, ദേവനന്ദ.

സഹോദരന്‍: പരേതനായ വിപിന്‍ ദാസ് (കുട്ടന്‍).

Summary: Bike crashes into divider in Vadakara; injured Iringal native dies.