ദേശീയപാതയില്‍ കൊല്ലം സില്‍ക്ക് ബസാറില്‍ ബൈക്ക് കാറില്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്


Advertisement

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം സില്‍ക്ക് ബസാറില്‍ ബൈക്ക് കാറില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഗണര്‍ കാറിന്റെ പിറകില്‍ അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

Advertisement

പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

രാവിലെ മുതല്‍ കൊയിലാണ്ടിയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് കഴിഞ്ഞതിനുശേഷം പിന്നീട് വാഹനങ്ങള്‍ വലിയ വേഗതയിലാണ് കടന്നുപോകുന്നത്. ഇതു മൂലം കഴിഞ്ഞ കുറേ ദിവസങ്ങളിലായി കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും നിരവധി അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞദിവസം ചെങ്ങോട്ടുകാവില്‍ ബൈക്കും ബസ്സുംകൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു.

Advertisement
Advertisement