എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് അപകടം; വിദ്യാർഥി മരിച്ചു, ഒരാൾക്ക് പരിക്ക്


കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപ്പാസില്‍ ബീവറേജിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്‌റ്റോര്‍ ഉടമ പി.അബ്ദുല്‍ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് ‘സനാബിൽ’ കുറുവച്ചാലിൽ റസൽ അബ്ദുള്ള (19) ആണ് മരിച്ചത്‌.

കൂടെയുണ്ടായിരുന്ന മലാപറമ്പ് സ്വദേശി ഹരിനാരായണനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു ക്രിസ്റ്റു ജയന്തി കോളജിൽ ബികോം രണ്ടാം വർഷ വിദ്യാർഥിയാണ് റസൽ അബ്ദുള്ള. ഉമ്മ: കുറുവച്ചാലിൽ പ്രസീന (സെർവി). സഹോദരി: നൈല.

Description: Bike accident at Eranjipalam; Student died