കോഴിക്കോട് ബസ് സ്റ്റാന്റില്‍ വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 20 കിലോ കഞ്ചാവ്, രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍വെച്ച് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ ഷാജി (31), ബംഗാള്‍ സ്വദേശിയായ നോമിനുല്‍ മാലിത (28) എന്നിവരില്‍ നിന്നാണ് ഡന്‍സാഫ് സ്‌ക്വാഡ് കഞ്ചാവ് പിടിച്ചെടുത്തത്.
ഒഡീഷയില്‍ നിന്ന് ബംഗളുരുവിലും ഇവിടെ നിന്ന് കോഴിക്കോട് വഴി പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എറണാകുളം ഭാഗത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനെയാണ് പ്രതികള്‍ പിടിയിലായത്. കസബ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
Summary: Big ganja hunt at Kozhikode bus stand