പാട്ടും നൃത്തവുമായി വേദിയെ കയ്യിലെടുത്ത് കലാകാരന്മാര്‍: ഭിന്നശേഷി സര്‍ഗോത്സവം ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍


Advertisement

കൊയിലാണ്ടി: നഗരസഭ 2024-25 വാര്‍ഷിക പദ്ധതി നിറവ് ഭിന്നശേഷി സര്‍ഗോത്സവം ജി.വി.എച്ച്.എസ് കൊയിലാണ്ടിയില്‍ നടത്തി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Advertisement

വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര ടീച്ചര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, വാര്‍ഡ് കൗണ്‍സിലര്‍ എ.അസീസ് മാസ്റ്റര്‍, വി.രമേശന്‍ മാസ്റ്റര്‍, ജിഷ എന്നിവര്‍ ആശംസ അറിയിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷെബില.കെ പദ്ധതി വിശദീകരണം നടത്തി. ഐ.സി.ഡ.എസ് സൂപ്പര്‍വൈസര്‍ റൂഫീല.ടി.പി സ്വാഗതവും കൗണ്‍സിലര്‍ രാജീവന്‍ എന്‍ ടി നന്ദിയും രേഖപെടുത്തി. നഗരസഭയില്‍ നിന്നും ഭിന്നശേഷിക്കാരും രക്ഷിതാക്കളുമടക്കം 150 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Advertisement
Advertisement

Summary: Bhinnasheshi Sargotsavam at GVHSS Koyilandy