രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് കീഴരിയൂരിൽ കെ.മുരളീധരൻ എം.പി 


Advertisement

കീഴരിയൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാഴികകല്ലാവുമെന്ന് എം.പി കെ.മുരളീധരന്‍ കീഴരിയൂരില്‍ പറഞ്ഞു.

Advertisement

രാഹുല്‍ ഗാന്ധി നടക്കുന്നു എന്നു പറയുമ്പോള്‍ നരേന്ദ്ര മോദിക്ക് മാത്രമല്ല പിണറായി വിജയനും ഹാലിളകിയിരിക്കുകയാണെന്നും എം.പി പരാമര്‍ശിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത യാത്ര വിജയിപ്പിക്കുന്നതിനു വേണ്ടി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകിരുന്നു അദ്ദേഹം.

Advertisement

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ചുക്കോത്ത് ബാലന്‍ നായര്‍, മനത്താനത്ത് രമേശന്‍, നെല്യാടി ശിവാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

summary: Bharat Jodo Yatra led by Rahul Gandhi will be a milestone in Congress history, says MP K Muralidharan