പിഷാരികാവില്‍ അടിയന്തിര തസ്തികയില്‍ സ്ഥിര നിയമനം നടത്തണം; ആവശ്യമുയര്‍ത്തി ഭക്തജനസമിതി യോഗം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അടിയന്തിര തസ്തികയില്‍ സ്ഥിരനിയമനം നടത്തണമെന്ന് പിഷാരികാവ് ഭക്തജനസമിതി യോഗം. ചെണ്ട, കതിന, വിളക്ക് തെളിയിക്കല്‍ എന്നീ തസ്തികയിലേക്കാണ് സ്ഥിരനിയമനം നടത്തണമെന്ന ആവശ്യമുയരുന്നത്.
പ്രസിഡണ്ട് ഉണ്ണികൃഷ്ണന് മരളൂര്‍ ആദ്ധ്യക്ഷം വഹിച്ചു. എ.ശ്രീകുമാരന്‍ നായര്‍, കൊണ്ടക്കാട്ടില്‍ മുരളീധരന്, സുനില്‍ എടക്കണ്ടി, ടി.ടി.നാരായണന്, ദാമോദരന്‍ കുറ്റിയത്ത്, ഷിനില്‍ മുല്ലത്തടത്തില്, വിനയന് കാഞ്ചന, മഠത്തില്‍ രാജീവന്, ഗംഗാധരന് ചെമ്പ്ര, സോമന് മുചുകുന്ന് എന്നിവര്‍ പ്രസംഗിച്ചു.