സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം; ഭിന്നശേഷി മേഖലയില്‍ അവാര്‍ഡ് കരസ്ഥമാക്കി കൊയിലാണ്ടി നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍


കൊയിലാണ്ടി: ഭിന്നശേഷി മേഖലയില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഉള്ള അവാര്‍ഡുകള്‍ വിതതരണം ചെയ്തു. കൊയിലാണ്ടി നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍(നിയാര്‍ക്ക്) ഭിന്നശേഷി പുനരധിവാസ മേഖലയില്‍ മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ജില്ലാ പഞ്ചായത്ത് ആയി കോഴിക്കോട് ജില്ലാ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്ത് ആയി വടകര ബ്ലോക്കും പഞ്ചായത്തും തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സാമൂഹ്യനീതി വകുപ്പ് കോംപ്ലക്‌സിലെ ജന്റര്‍ പാര്‍ക്കില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഒ. ദിനേശന്‍ ഐ.എ.എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. അലി അബ്ദുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.