വയോധികരുള്‍പ്പെടെ പേര്‍ക്ക് പ്രയോജനപ്രദമായി; കൊളക്കാട് മിക്‌സഡ് എല്‍.പി.സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്
മുചുകുന്ന്: മുചുകുന്ന് – കൊളക്കാട് മിക്‌സഡ് എല്‍.പി സ്‌കൂളും കൊയിലാണ്ടി വി ട്രസ്റ്റ് കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ വയോധികരടക്കം നിരവധി പേര്‍ നേത്രപരിശോധനാ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഹെഡ്മിസ്ട്രസ് വി.ഷീല സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രമ്യ അധ്യക്ഷത വഹിച്ചു. വി ട്രസ്റ്റ് സ്റ്റാഫ് നിലൂഫര്‍ ക്യാമ്പ് വിശദീകരണം നടത്തി. എസ്.എസ്.ജി പ്രസിഡന്റ് പി.സിജീഷ്, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബാവ കൊന്നേങ്കണ്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.റീന ടീച്ചര്‍ നന്ദി പറഞ്ഞു.
Summary: Beneficial to people including the elderly; Free eye checkup camp at mixed LP school, Kolakkad