ബെല്ല ഫര്‍ണിച്ചര്‍ ഫെസ്റ്റ്: നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു; സമ്മാനം ലഭിച്ചത് അരിക്കുളം സ്വദേശിക്ക്


അത്തോളി: ബെല്ല ഫര്‍ണിച്ചര്‍ വിപണനോത്സവം 2022ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പില്‍ ബാലകൃഷ്ണന്‍ അരിക്കുളം സമ്മാനാര്‍ഹനായി. അത്തോളി ബെല്ല ഷോറൂമില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജാണ് നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിച്ചത്.

ബ്ലോക്ക് പഞ്ചായത്തംഗം സുധ കാപ്പില്‍, എം.കെ.ജലീല്‍, കെ.എം.ജലീല്‍, ഫൈസല്‍ സി എന്നിവര്‍ സംസാരിച്ചു.

എല്ലാ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ സോഫ കോര്‍ണര്‍ സെറ്റിയാണ് സമ്മാനം നല്‍കുന്നത്. കേരളത്തിലെ മികച്ച ഫര്‍ണിച്ചര്‍ വിപണന ശൃംഖലയായ ബെല്ല ഷോറൂമുകളില്‍ നടന്നുവരുന്ന മെഗാ ഫര്‍ണിച്ചര്‍ വിപണനോത്സവത്തില്‍ മികച്ച ഓഫറുകളും അധിക വൗച്ചറുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെഡ്‌റൂം സെറ്റുകള്‍, സോഫ സെറ്റ്, സോഫ കോര്‍ണര്‍, വുഡന്‍ ഡൈനിംഗ് ടേബ്ള്‍ സെറ്റ് തുടങ്ങിയവ പ്രത്യേക വിലയില്‍ അത്തോളി, നടുവണ്ണൂര്‍, പേരാമ്പ്ര, കുറ്റ്യാടി ബെല്ല ഷോറൂമുകളില്‍ നിന്ന് സ്വന്തമാക്കാം.