പഠനയാത്രയുമായി നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ത്ഥികള്‍; കോഴിക്കോട് എന്‍.ഐ.ടി.സി.യിലേക്ക് പഠനയാത്ര നടത്തി സ്‌കൂളിലെ ബീസ്മാര്‍ട്ട് എഫ് ബാച്ച്
പഠനയാത്രയുമായി നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറിയിലെ വിദ്യാര്‍ത്ഥികള്‍; കോഴിക്കോട് എന്‍.ഐ.ടി.സി.യിലേക്ക് പഠനയാത്ര നടത്തി സ്‌കൂളിലെ ബീസ്മാര്‍ട്ട് എഫ് ബാച്ച്
നടുവണ്ണൂര്‍: കോഴിക്കോട് എന്‍.ഐ.ടി.സി.യിലേക്ക് പഠനയാത്ര നടത്തി നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബീസ്മാര്‍ട്ട് എഫ് ബാച്ച്. പത്താം ക്ലാസ് എഡ്യൂമിഷന്‍ ഇന്നൊവേഷന്‍ ക്ലബ്ബില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് കോഴിക്കോട് എന്‍.ഐ.ടി.സി.യിലേക്ക് പഠനയാത്ര നടത്തിയത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി കാലിക്കറ്റില്‍ നടന്ന ഏകദിന ക്യാമ്പില്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലാബ്, സിവില്‍ എന്‍ജിനീയറിങ്ങിന് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങള്‍, മെറ്റീരിയല്‍ സയന്‍സിലെ നിരവധി സാധ്യതകള്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സന്ദര്‍ശിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠന സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും ജോലിയെക്കുറിച്ച് സ്വപ്നം കാണാനും സന്ദര്‍ശനം സഹായകരമാണഅ. ചെറിയ ബാച്ചുകള്‍ ആയി തിരിച്ച് നിരവധി ടീച്ചേഴ്‌സിന്റെ ക്ലാസുകള്‍ ലാബില്‍ വെച്ച് ലഭിച്ചു. ക്യാമ്പ് അനുഭവങ്ങള്‍ സ്‌കൂള്‍ റേഡിയോ സംപ്രേഷണത്തിലൂടെ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും തല്‍സമയം സംപ്രേഷണം ചെയ്തു.
കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: സുജിത്ത് എന്‍ഐടിസി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ. സിവില്‍ എന്‍ജിനീയര്‍ ഷറഫലി, ബീ സ്മാര്‍ട്ട് കോര്‍ഡിനേറ്റര്‍മാരായ ബൈജു.കെ, സുനിത.കെ, വിപിന്‍ ,ജ്യോതി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.