ആനവാരിയായും മമ്മൂഞ്ഞായും കുറുവങ്ങാട് സെന്‍ട്രല്‍ യു.പിയിലെ അധ്യാപകര്‍; നാട്ടിന്‍പുറ വായനയൊരുക്കി എസ്.എന്‍.ഡി.പി കോളേജ്: ബേപ്പൂർ സുൽത്താന്റെ ഇമ്മിണി ബല്ല്യ ജീവിതം ആഘോഷിച്ച് കൊയിലാണ്ടി
കൊയിലാണ്ടി: വിശ്വ വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് ഇന്നേക്ക് 28 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് ബഷീര്‍ വിടവാങ്ങിയത്. കഥകളുടെ സുല്‍ത്താന്റെ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
ബഷീര്‍ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
കോരപ്പുഴ: കോരപ്പുഴ ഗവ.ഫിഷറീസ് യു.പി സ്‌ക്കൂളില്‍ ബഷീര്‍ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഗ്രന്ഥശാലാ പ്രവര്‍ത്തകനും മുന്‍ പ്രധാനാധ്യാപകനുമായ കെ.ടി.കെ ബാബു നിര്‍വ്വഹിച്ചു. ബഷീര്‍ കഥാപാത്രങ്ങളായി കുട്ടികള്‍ വേഷമിട്ട് നടത്തിയ അഭിനയം വേറിട്ടതായി. ബി.പൂജ, ബാസില്‍ സമാന്‍, കെ.അലന്‍, എന്നിവര്‍ സംസാരിച്ചു. ബഷീര്‍ ക്വിസ്, ചുവര്‍ പത്രിക നിര്‍മ്മാണം, പ്രയോഗ വിസ്മയം, ഡോക്യുമെന്ററി പ്രദര്‍ശനം, പുസ്തകപ്രദര്‍ശനം എന്നീ പരിപാടികളും നടന്നു. പ്രധാനാധ്യാപിക എന്‍.വി മിനി വിദ്യാരംഗം കണ്‍വീനര്‍ ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
ബഷീര്‍ അനുസ്മരണം എസ്.എന്‍.ഡി.പി കോളജില്‍
ബഷീര്‍ദിനത്തില്‍ ആര്‍.എസ്.എം.എസ്.എന്‍.ഡി.പി യോഗം കോളജ് കൊയിലാണ്ടിയിലെ – വിദ്യാര്‍ത്ഥികള്‍ ബഷീര്‍ കഥകളുടെ നാട്ടിന്‍പുറ വായനയൊരുക്കി. മലയാളവേദിയും സംസ്‌കാരയും സംഘടിപ്പിച്ച പരിപാടി കോളജിനടുത്തുള്ള കടകളിലും വീടുകളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ച് ബഷീര്‍ക്കഥകളുടെ ജനകീയവായനയ്ക്ക് പ്രേരണകള്‍ നല്‍കും വിധം വിവിധ കഥകള്‍ വിതരണം ചെയ്തു.
പ്രിന്‍സിപ്പാള്‍ ഡോ. സുജേഷ് സി.പി ഉദ്ഘാടനം ചെയ്ത നാട്ടിന്‍പുറവായനാവിചിന്തന പരിപാടിക്ക് ഡോ.മിനി ഏബ്രഹാം, എ.വിനോദ് കുമാര്‍, ഡോ.ഷാജി മാരാം വീട്ടില്‍, ജൈജു ആര്‍.ബാബു, ഡോ.സന്ധ്യ പി.പിള്ള, വി.എസ് അനിത, പി.വര്‍ഷ, കെ.ശ്രുതി, പി.അഷിയാന, കെ.വി സാനിയ, ആര്‍.ഹരികൃഷ്ണ, ടി.എം അനുജിത്ത്, എ.ഷാനിബ എന്നിവര്‍ നേതൃത്വം നല്‍കി.
ആനവാരിയായും മമ്മൂഞ്ഞായും, സൈനബയുമായി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളിലെ അധ്യാപകര്‍
കൊയിലാണ്ടി: വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി ജൂലായ് 5 ന് ബഷീര്‍ കഥാപാത്രങ്ങളായി കുറുവങ്ങാട് സെന്‍ടല്‍ യു.പി സ്‌കൂളിലെ അധ്യാപകര്‍ കുട്ടികള്‍ക്കു മുന്നിലെത്തിയത് കൗതുകമായി. എം.കെ സുരേഷ് ബാബുവാണ് കഥാപാത്ര ആവിഷ്‌കാരത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. കഥാപാത്രങ്ങളായി കെ.സിറാജ്. ഇ.കെ പ്രജേഷ് , ശ്രീശന്‍ പനായി, യു.നിഖില്‍, വി.പി മോഹന്‍, നാരായണന്‍, ടി.വൃന്ദ, കെ.കെ വിജീഷ്, കെ.അരുണ്‍ പ്രസാദ് എന്നിവര്‍ അരങ്ങിലെത്തി.
പി.ടി.എ പ്രസിഡണ്ട് അരുണ്‍ മണമല്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയില്‍ ഹെഡ് മാസ്റ്റര്‍ സി ഗോപകുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.കെ വിനോദ്, സംസാരിച്ചു.
വീരവഞ്ചേരി എൽ പി യിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു
വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും നടന്നു. ബഷീർ ദിനത്തോടനുബന്ധിച്ചു സുൽത്താന്റെ കഥാപാത്രങ്ങൾ വേദിയിൽ പുനർജനിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി രാഹിത അധ്യക്ഷത വഹിച്ച ചടങ്ങ് സാഹിത്യകാരൻ ശ്രീ അശോകൻ മണിയൂർ ഉദ്ഘാടനം ചെയ്തു.
ശ്രീമതി സുജാത ടി കെ, ശ്രീ ജലീഷ് ബാബു എം പി എന്നിവർ സംസാരിച്ചു.ബഷീർ ദിന ക്വിസ്സും പുസ്തക പ്രദർശനവും നടന്നു.
വായന മാസാചാരണവുമായി ബന്ധപ്പെട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യസൃഷ്ടികളുടെ കഥ ഓരോ ദിവസവും കുട്ടികൾക്ക് പരിചയപ്പെടുത്തും.
വന്മുകം കോടിക്കൽ എ.എം യു.പി സ്കൂളിൽ ബഷീർ അനുസ്മരണവും വിദ്യാരംഗം കാലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു
നന്തി ബസാർ: കേരളത്തിലെ പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ദിനം വന്മുകം കോടിക്കൽ എ.എം യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രദേശത്ത് വളർന്ന് വരുന്ന യുവ എഴുത്തുകാരി ഷഹാന നിജാസ് വിദ്യാരംഗം കലാ സഹിത്യ വേദിയുടെ സ്കൂൾ തല ഉൽഘാടനം നിർവ്വഹിച്ചു. പ്രധാനധ്യാപകൻ പി.ഹാഷിം അധ്യക്ഷനായി. ഫൈസൽ എരണോത്ത്, ഒ.സനിൽകുമാർ പ്രസംഗിച്ചു. കൺവീനർ സി.എം.കെ.ജക്കിഷ സ്വാഗതവും, ഇ.കെ.സഹീറ നന്ദിയും പറഞ്ഞു.
Summary: Basheer day programmes in koyilandy