ബാലുശ്ശേരിയില്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


Advertisement

ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉണ്ണൂലമ്മല്‍ കണ്ടി നസീറിന്റെ മകന്‍ മിഥിലാജിന്റെ മൃതദേഹമാണ് കണ്ടത്തിയത്. ഇന്നലെ വൈകിട്ട് മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ മിഥിലാജ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

Advertisement

സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടര്‍ന്ന് പുഴയില്‍ വെള്ളം ഉയര്‍ന്ന് ഒഴുക്ക് ശക്തമായിരുന്നു. ഇതിനിടയിലാണ് മിഥിലാജിനെ കാണാതായാത്. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement

ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Advertisement

summary: the body of a youth who went missing while bathing in the river in balussery was found.