കീഴരിയൂർ ടൗണിൽ വന്നിറങ്ങി ചാന്ദ്രമനുഷ്യൻ: കൗതുകമായി ബാലവേദിയുടെ ചാന്ദ്രദിനാഘോഷം
കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ചാന്ദ്രദിനത്തിൽ കീഴരിയൂർ ടൗണിൽ വന്നിറങ്ങിയ ചാന്ദ്രമനുഷ്യൻ ഏവരിലും കൗതുകമുണർത്തി. ചാന്ദ്രമനുഷ്യന് അകമ്പടി സേവിച്ചവർ ചന്ദ്രേട്ടാ എങ്ങോട്ടാ എന്ന എന്ന ബാനറും നിരവധി പ്ലേകാർഡുകളുമേന്തി നിരനിരയായി നടന്നു നീങ്ങി. ശാസ്ത്ര നേട്ടം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചന്ദ്രേട്ടാ എങ്ങോട്ടാ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചാന്ദ്ര മനുഷ്യനെയും കൊണ്ടു ബാലവേദി കൂട്ടുകാർ പ്ലക്കാർഡ് ഏന്തി കീഴരിയൂർ ടൗണിൽ ഘോഷയാത്ര നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി.എം. വിനോദ് അധ്യക്ഷത വഹിച്ചു.
ഭരണ സമിതി അംഗങ്ങളായ ഐ. ശ്രീനിവാസൻ, വി.പി സദാനന്ദൻ, ടി.പി അബു,ഇ.എം നാരായണൻ, ഡെലീഷ് ബി, റയീസ് ടി.കെ, ജയരാമൻ എൻ.വി , ഷിജു പുതുക്കുടി സഫീറ വി.കെ, ഷൈമ. കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി. ശ്രീജിത്ത് സ്വാഗതവും ലിനേഷ് ചെന്താര നന്ദിയും പറഞ്ഞു.