‘കൊല്ലം ചിറയ്ക്കു സമീപത്തെ കുട്ടികളുടെ പാർക്ക് നവീകരിക്കണം’; ബാലസംഘം ആനക്കുളം മേഖലാ സമ്മേളനം സംഘടിപ്പിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കൊല്ലം ചിറയ്ക്കു സമീപം പണിത കുട്ടികളുടെ പാർക്കിൽ കൂടുതൽ കളിയുപകരണങ്ങളും സംവിധാനങ്ങളും ഒരുക്കി നവീകരിക്കണമെന്ന് ബാലസംഘം ആനക്കുളം മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Advertisement

തേജലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.കെ രാജീവൻ സംഘടനാ റിപോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഭാരതി റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റിലെ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. അനുബന്ധ കലാ കായിക മത്സരവിജയികൾക്ക് നിജില പറവക്കൊടി, കെ.എം നന്ദനൻ, മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

Advertisement

 

വി.രമേശൻ, എം വി. രമേശൻ എന്നിവർ അഭിവാദ്യം ചെയ്തു. പ്രസിഡണ്ടായി തേജലക്ഷ്മിയേയും സെക്രട്ടറിയായി സാന്ദ്രിമ മനോജിനെയും കൺവീനറായി വിജിത്ത് കുമാറിനെയും തെരഞ്ഞെടുത്തു. അനു നന്ദ സ്വാഗതവും എൻ.വി രമേശൻ നന്ദിയും പറഞ്ഞു.

Advertisement

Summary: Balasangham Anakulam Regional Conference