ഒന്നിച്ചിരിക്കാം, ഒത്തിരിപ്പറയാം; കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും തിക്കോടി ചര്‍ച്ച ചെയ്യുന്നു, ബാലസദസ്സ് ഒക്ടോബര്‍ രണ്ടിന്


തിക്കോടി: തിക്കോടിയില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ബാലസദസ്സ് സംഘടിപ്പിക്കുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഒരേസമയം ഒരേദിവസം പരിപാടി സംഘടിപ്പിക്കുന്നത്.

ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് പരിപാടി. ഒന്നിച്ചിരിക്കാം ഒത്തിരിപ്പറയാം എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കുട്ടികളുടെ അവകാശങ്ങളും കടമകളുമെല്ലാം ചര്‍ച്ച ചെയ്യുന്നതാണ് ബാലസദസ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി എ.ഡി.എസ് ആര്‍.പിമാര്‍ക്ക് പരിശീലനം നല്‍കി.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.കെ.പുഷ്പ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെമ്പര്‍ സെക്രട്ടറി ഇന്ദിര, സി.ഡി.എസ് മെമ്പര്‍മാര്‍, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബാലസഭ ആര്‍.പിമാര്‍ എന്നിവര്‍ പങ്കെടുത്തു. ബാലസഭ സി.ഡി.എസ് ആര്‍.പി അമയ ഷാജി ക്ലാസെടുത്തു. ചടങ്ങിന് സി.ഡി.എസ് മെമ്പര്‍ ഗീത സ്വാഗതം പറയുകയും ഷാമിനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Summary: balasadass programme in thikkodi