‘നേര്‍വഴി’; തിക്കോടി പഞ്ചായത്തില്‍ ബാലസഭ ദ്വിദിന സഹവാസ ക്യാമ്പിന് സമാപനം
തിക്കോടി: തിക്കോടി പഞ്ചായത്തില്‍ സംഘടിപ്പിച്ച ബാലസഭ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. പുറക്കാട് സൗത്ത് എ ല്‍ പി സ്കൂളില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പങ്കെടുത്ത മധുരം ബാലസഭാംഗം ഉമ്മു ഹബീബ ഉദ്ഘാടനം ചെയ്തു.
‘നേര്‍വഴി’ എന്ന പേരില്‍ ഗ്രാമപഞ്ചായത്തും, കുടുംബശ്രീ മോഡല്‍ സി.ഡി.എസും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ ക്യാമ്പില്‍ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ അധ്യക്ഷത വഹിച്ചു.
സി ഡി എസ്ചെയര്‍പേഴ്സണ്‍ ശ്രീമതി പി കെ പുഷ്പ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആര് വിശ്വന് ഉമ്മു ഹബീബയെ മൊമെന്റോ നല്കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ബിനു കാരോളി, വിബിത ബൈജു, ബാലസഭ സംസ്ഥാന ആര് പി ഷിംജിത്ത്, ബ്ളോക്ക് കോ ഓര്‍ഡിനേറ്റര്‍ സബിഷ, ആര്.പി അമയ ഷാജി ഉപസമിതി കണ്‍വീനര്‍ ദീപ കാരാപ്പള്ളി എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ റിസോഴ്സ് പേഴ്സണ്‍മാരായ രാജീവന് പുളിയഞ്ചേരി, അനില്‍, സന്തോഷ് പുറക്കാട്, രാജേഷ് കരിമ്പനപ്പാലം സുനില്‍, റഷീദ് മാസ്റ്റര്‍ കായണ്ണ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.