അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ഉമ്മുഹബീബയ്ക്ക് ആദരം; തിക്കോടിയില്‍ ബാലസഭ ബാല പഞ്ചായത്ത് രൂപീകരിച്ചു
തിക്കോടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസ് ബാലസഭ ബാല പഞ്ചായത്ത് രൂപീകരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ.പി.കെ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍.എം.ടി അബ്ദുള്ളക്കുട്ടി, ബിനു കാരോളി, ജിഷ കാട്ടില്‍ ഷീബ പുല്‍പ്പാണ്ടി എന്നിവര്‍ സംസാരിച്ചു. ബാലസഭ പ്രബന്ധ മത്സരത്തില്‍ പങ്കെടുത്ത് അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിലേക്ക് പ്രബന്ധം അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഉമ്മുഹബീബയെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആദരിച്ചു.
ബാലസഭ സി.ഡി.എസ് ആര്‍.പി അമയ ഷാജി, ബ്ലോക്ക് കോഡിനേറ്റര്‍ സബിഷ എന്നിവര്‍ ക്ലാസ്സെടുത്തു. ബാല പഞ്ചായത്ത് പ്രസിഡണ്ടായി വേദ മുരളിയെയും സെക്രട്ടറിയായി ആര വിനെയും തെരഞ്ഞെടുത്തു. ആരോഗ്യം ശുചിത്വം ഭക്ഷ്യകാര്യം ദത്തുക് ഹാഷ്മി, വിദ്യാഭ്യാസം പ്രിയനന്ദന്‍, സാമൂഹ്യനീതി വനിത ശിശുക്ഷേമം നേഹാലക്ഷ്മി, വനം പരിസ്ഥിതി സംരക്ഷണം കൃഷി ആയിഫ മെഹ്ബിന്‍, കലാകായികം റിയാ സുധീഷ് തുടങ്ങിയ സ്റ്റാന്‍ഡിങ് കമ്മിറ്റി കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പരിപാടിക്ക് സി.ഡി.എസ് മെമ്പര്‍മാര്‍ നേതൃത്വം കൊടുത്തു.