കൊയിലാണ്ടിയില്‍ നിന്നും ഓട്ടോറിക്ഷാ യാത്രയ്ക്കിടെ യുവാവിന്റെ ബാഗ് നഷ്ടമായി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ മൂടാടിയിലേക്ക് പോയ എറണാകുളം സ്വദേശിയുടെ ബാഗ് നഷ്ടപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൂടാടിയിലെ ആര്‍ട്ട് ഓഫ് ലിവിങ് യോഗ സെന്ററിലേക്ക് പോയ എറണാകുളം സ്വദേശി അനീഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത്.

ഓട്ടോയുടെ പിറകില്‍വെച്ച ബാഗ് എടുക്കാന്‍ മറന്നതാണെന്ന് അനീഷ് പറഞ്ഞു. ബാഗില്‍ പുതപ്പുകളും വസ്ത്രങ്ങളും മറ്റുമാണുണ്ടായിരുന്നത്. ബാഗ് കണ്ടുകിട്ടുന്നവര്‍ 9961867668 എന്ന നമ്പറില്‍ ബന്ധപ്പെടുക..