കോതമംഗലം ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക്; കോതമംഗലത്തും പരസരപ്രദേശങ്ങളിലും ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും


കൊയിലാണ്ടി: കോതമംഗലം ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് പ്രമാണിച്ച് ഇന്ന് വൈകുന്നേരം ഏഴുമുതല്‍ ഒമ്പതുവരെ കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും. കോതമംഗലം, മുന്‍സിപ്പല്‍ ഓഫീസ് പ്രദേശം, മണമല്‍, അമ്പ്ര മോളി, ദര്‍ശനമുക്ക്, മുത്താമ്പി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണത്തിന് തടസം നേരിടുക.

എഴുന്നള്ളിപ്പ് നടക്കുന്ന ഭാഗങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ കണക്കിലെടുത്താണ് ലൈന്‍ ഓഫ് ചെയ്യുന്നത്. അയ്യപ്പന്‍ വിളക്ക് ആഘോഷങ്ങള്‍ ഇന്നാണ് അവസാനിക്കുന്നത്. വൈകുന്നേരം നാലുമണിക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പും ആറരയ്ക്ക് ദീപാരാധനയും തുടര്‍ന്ന് കലാമണ്ഡലം ശിവദാസന്‍ മാരാരും റിജില്‍ കാഞ്ഞിലശ്ശേരിയും അവതരിപ്പിക്കുന്ന ഇരട്ടതായമ്പകയുമുണ്ടാകും.

രാത്രി എട്ടുമണിക്ക് വിളക്ക് പൂജ, പതിനൊന്നുമണിക്ക് അയ്യപ്പന്‍ പാട്ട്, എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടും തടവും എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും. അയ്യപ്പന്‍ വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് ഗ്രാമചന്തയും നടക്കുന്നുണ്ട്.