ഊരള്ളൂര്‍ എം.യു.പി സ്‌കൂളില്‍ ആയുര്‍വേദ പഠന ക്ലാസും ഔഷധ സസ്യവിതരണവും
അരിക്കുളം: ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ച്ചറിങ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ഒമ്പതാമത് സ്റ്റേറ്റ് കണ്‍വെന്‍ഷന്റെ ഭാഗമായി ആയുര്‍വേദ പഠന ക്ലാസും ഔഷധ സസ്യ വിതരണവും ഊരള്ളൂര്‍ എം.യു.പി സ്‌കൂളില്‍ നടന്നു.
അരണ്യ ആയുര്‍വേദ വൈദ്യശാലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രകാശന്‍ മലോല്‍ സ്‌കൂള്‍ ലീഡര്‍ അല്‍ഫ ബാത്തൂല്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ഡോ.ആഷിഖ രാജ് (ആര്‍.എം.ഒ അരണ്യ ഹോസ്പിറ്റല്‍) മുഖ്യ പ്രഭാഷണം നടത്തി.
കെ.പി മുഹമ്മദ് ഷാജിഫ് മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍) അധ്യക്ഷതയില്‍ റഫീക്ക്. കെ (സീനിയര്‍ മാനേജര്‍ അരണ്യ ഗ്രൂപ്പ്) സ്വാഗതവും, ജെ. എന്‍ പ്രേംഭാസിന്‍ മാസ്റ്റര്‍, ചന്ദ്രന്‍ വൈദ്യര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.