ലഹരി വിപത്തിനെതിരെ ഒന്നിച്ച് മുന്നോട്ട്‌; മേപ്പയൂരില്‍ ബോധവൽക്കരണ പരിപാടികളുമായി കെ.എസ്.ടി എ മേലടി സബ് ജില്ലാ കമ്മിറ്റി


Advertisement

മേപ്പയൂർ: കെ.എസ്.ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയൂരില്‍ ലഹരി വിപത്തിനെതിരെ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. മേപ്പയ്യൂർ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് നടന്ന പരിപാടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.

Advertisement

സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. സബ് ജില്ലാ പ്രസിഡണ്ട് രമേശൻ.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീലേഷ് എസ്.കെ അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Advertisement

മേപ്പയ്യൂർ എച്ച്.എസ് ബ്രാഞ്ച് സെക്രട്ടറി ഷമേജ് കുമാർ നന്ദി രേഖപ്പെടുത്തി. കെഎസ്ടിഎ ആഭിമുഖ്യത്തിലുള്ള സന്നദ്ധ വളണ്ടിയർമാരായ അധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു. കെ.ഷാജി, ഷിജിത്ത് പി, ദിനേശൻ എന്നിവർ നേതൃത്വം നൽകി.

Advertisement

Description: Awareness program launched against drug menace in Meppayur