രക്ഷിതാക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുമായി ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്‌കൂള്‍


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു.

പന്തലായനി ബി.ആര്‍.സി. ട്രയിനര്‍ വികാസ്, കെ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് തേജസ്വി വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ധന്യ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.