ലിംക ബുക്സ് മുതൽ ദേശിയ കായിക മത്സരങ്ങൾ വരെ; കഴിവ് തെളിയിച്ച് കൊയിലാണ്ടി സിവിൽ ഡിഫെൻസ് വോളന്റിയർമാർ (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: അപായ മണി മുഴങ്ങുമ്പോൾ സഹായ ഹസ്തമാവുന്ന അഗ്നിശമന സേനയെയാണ് നമുക്ക് പരിചയം. എന്നാൽ ആ കാക്കിക്കുള്ളിലും ഒരു കലാഹൃദയമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കൊയിലാണ്ടി ഫയർ ഫോഴ്സ്. ലിംക ബുക്സ് മുതൽ ദേശിയ കായിക മത്സരങ്ങളിൽ വരെ തങ്ങളുടെ പേര് ചാർത്തിയിരിക്കുകയാണ് സ്റ്റേഷന് കീഴിൽ ഉള്ള  ഈ സിവിൽ ഡിഫെൻസ് വോളന്റിയർമാർ. ഇവർക്ക് ആദരവുമായി ഫയർ ഫോഴ്സ്.

Advertisement

ഫയർഫോഴ്സ് വാഹനങ്ങളുടെ മിനിയേച്ചർ രൂപമുണ്ടാക്കിയാണ് അത്തോളി സ്വദേശി നിഖിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കേരളത്തെ പ്രതിനിധീകരിച്ച് മാസ്റ്റേഴ്സ് കബഡി മത്സരത്തിൽ ദേശീയതലത്തിൽ മത്സരിച്ച് രഗിത അഭിമാനമായി.

Advertisement

ചടങ്ങിൽ കൊയിലാണ്ടി താലൂക്ക് തഹസിൽദാർ മണി ഉദ്ഘാടനവും പുരസ്കാരദാനവും നടത്തി. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി അധ്യക്ഷത വഹിച്ചു. സിവിൽ ഡിഫൻസ് അംഗങ്ങളായിരിക്കെ മികച്ച പ്രവർത്തനം നൽകിയവരെയും ചടങ്ങിൽ പുരസ്കാരം നൽകി അനുമോദിച്ചു.

Advertisement

ഗ്രേഡ്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, സീനിയർ ഫയർആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ്, ഫയർ&റെസ്ക്യൂ ഓഫീസർ ഷിജു, സിവിൽ ഡിഫെൻസ് പ്രൊ വാർഡൻ ബിജു എന്നിവർ സംസാരിച്ചു.

വീഡിയോ കാണാം:

[bot1]