ജോലിക്കിടെ ബിൽഡിങ്ങിൽ നിന്നു വിണു; അജ്മാനിൽ ആവള സ്വദേശി അന്തരിച്ചു


പേരാമ്പ്ര: ജോലിക്കിടെ ബിൽഡിങ്ങിൽ നിന്ന് വീണ് ആവള സ്വദേശി മരിച്ചു. പള്ളിയത്ത് വാഴയിൽ അജ്മൽ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.

അജ്മാനിൽ ബിൽഡിങ് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. വാഴയിൽ അമ്മദിന്റെയും ആയിഷയുടെയും മകനാണ്.