ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീ അന്തരിച്ചു


ചെറുവണ്ണൂര്‍: ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു.

ആറുമാസം ഗര്‍ഭിണിയായിരിക്കെയാണ് അനുശ്രീയുടെ ഹൃദയവാള്‍വിന് തകരാറുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ചികിത്സയ്ക്കിടെ ന്യൂമോണിയയും പിടിപെട്ടു. ഇതോടെയായിരുന്നു അന്ത്യം.

ഭര്‍ത്താവ്: നിധിന്‍. അച്ഛന്‍: ഉണ്ണിക്കൃഷ്ണന്‍. അമ്മ: മിനി. സഹോദരന്‍: വിഷ്ണു.