തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു


നാദാപുരം: തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു. ഇല്യാസിനാണ് വെട്ടേറ്റത്. ഓട്ടോ നിർത്തി സമീപത്തെ വീട്ടിൽ വഴി ചോദിക്കാനെത്തിയ ഇല്യാസിനെ വീട്ടിലുണ്ടായിരുന്നയാൾ അക്രമിക്കുകയായിരുന്നെന്ന് നാദാപുരം പോലീസ് കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.

വൈകീട്ട് 5 .30 ഓടെയാണ് സംഭവം. പരിക്കേറ്റ ഇല്യാസിനെ വടകര സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Description: Autodriver injured in watershed; A verbal dispute ensued after he inquired about the reason for the violence