ആദികിരണിന് പ്രതീക്ഷാകിരണമായി നൊച്ചാട് ഗ്രാമം; ഇരു വൃക്കകളും തകരാറിലാലായ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിക്കായി കൈകോർത്ത് ഓട്ടോക്കൂട്ടം


പേരാമ്പ്ര: തങ്ങളുടെ സഹപ്രവർത്തകന്റെ മകന് വേണ്ടി ഒരു ദിവസത്തെ കളക്ഷൻ പൂർണമായും നൽകുന്നതിനു ചലിക്കര പുള്ളിയോട് മുക്ക് ഓട്ടോ ചേട്ടന്മാർക്ക് സന്തോഷം മാത്രമായിരുന്നു. ഇരു വൃക്കകളും തകരാറിലായ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മാത്രമായിരുന്നു അവരുടെ മുൻപിൽ…. കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ വൃക്ക രോഗത്തിനടിമയായ ഈ കുഞ്ഞിന്റെ ജീവിതത്തിലേക്ക് നിറം കൊണ്ടുവരുക എന്നത് മാത്രമായിരുന്നു അവരുടെ ആഗ്രഹം.

[ad-attitude]

പുളിയോട്ടുമുക്ക് മീത്തലെ നീലഞ്ചേരി രതീഷിന്റെയും ഗ്രീഷ്മയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ ആദികിരണിന്റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവയ്ക്ക്ണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. രതീഷ് വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും ചികിത്സാ ചെലവിനുള്ള 25 ലക്ഷം രൂപ കണ്ടെത്താന്‍ ഓട്ടോ ഡ്രൈവറായ രതീഷിന്റെ കുടുംബത്തിന് ശേഷിയില്ല. കുടുംബത്തിലെ മറ്റുള്ളവരും രോഗത്താല്‍ ബുദ്ധിമുട്ടു ന്നവരാണ്. രതീഷിന്റെ അച്ഛനും അമ്മയും ഭാര്യയും അസുഖബാ ധിതരായി ചികിത്സയിലാണ്. മകന് വൃക്ക നല്‍കുന്നതോടെ മാസങ്ങളോളം രതീഷും ചികിത്സയില്‍ കഴിയേണ്ടിവരും. കുടുംബത്തിന്റെ അവസ്ഥ ദാരുണമാണെന്ന് തിരിച്ചറിഞ്ഞ ഓട്ടോക്കൂട്ടം സഹായിക്കാൻ തീരുമാനിക്കുകയായിയുന്നു.

[ad1]
മുസ്ലിംലീഗ് ചാലിക്കര ടൗൺ സെക്രട്ടറി പി.കെ നാസറിന്റെ സാന്നിധ്യത്തിൽ എട്ടാം വാർഡ് മെമ്പർ ലിമ പാലയാട് ഓട്ടോ കോ ഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി എ കെ ഗംഗാധരനെ ഫ്ലാഗ് ഓഫ് ചെയ്ത് പണം ഏൽപ്പിച്ചു.

[ad2]
എന്നാൽ ചികിത്സയ്ക്കായി ഇനിയും പണം വേണം. ആദികിരണിന്റെ ചികിത്സ ചിലവ് കണ്ടെത്തുന്നതിനായി നൊച്ചാട് പഞ്ചായത്തംഗം അമ്പിളി ചെയര്‍പേഴ്‌സണും മുണ്ടോളി ചന്ദ്രന്‍ കണ്‍വീന റുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി കേരള ഗ്രാമീണ്‍ ബാങ്ക് ചാലിക്കര ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

 

ACCOUNT NUMBER: 40173101042526

IFSC CODE: KLGB0040173

G-PAY: 8891464647