ഓട്ടോയും കാറും ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു ; നടുവണ്ണൂരില്‍ ഇന്ന് ഓട്ടോ സര്‍വ്വീസ് നിര്‍ത്തിവെച്ചു


നടുവണ്ണൂര്‍: ഓട്ടോയും കാറും ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ വാകയാട് കുറുപ്പന്ന് കണ്ടി മജീദ് മരണപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മജീദിന്റെ മരണത്തില്‍ അനുശോചിച്ച് നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്ന് സര്‍വ്വീസ് നിര്‍ത്തിവച്ചു. കഴിഞ്ഞ ആഴ്ച ചാലിക്കര വെച്ചായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്ത് നിന്ന് സ്‌കൂള്‍ കുട്ടികളുമായി നടുവണ്ണൂരിലേക്ക് വരുമ്പോള്‍ എതിരെ വന്ന കാര്‍ ഓട്ടോയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

പിതാവ്: കുറുപ്പന്ന് കണ്ടി ഇമ്പിച്ചാലി

മാതാവ്: ഖദീജ.

ഭാര്യ: ജമീല.
മൂന്ന് പെണ്‍മക്കള്‍
സഹോദരന്‍: കോയ. മൂന്ന് പെണ്‍മക്കളും ഉണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിക്കും.