കൊയിലാണ്ടിയിലെ ഓട്ടോത്തൊഴിലാളിയായ എം.വി. വിനോദ് കുഴഞ്ഞുവീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഓട്ടോ സ്റ്റാന്റില്‍ കുഴഞ്ഞു വീണ് മരിച്ചത് ഓട്ടോ തൊഴിലാളിയായ പെരുവട്ടൂര്‍ സ്വദേശി എം.വി. വിനോദ്. 53 വയസായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ഓട്ടോ സ്റ്റാന്റില്‍ പത്രം വായിച്ചിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അച്ഛന്‍: പരേതനായ കുഞ്ഞിക്കേളപ്പന്‍. അമ്മ: ജാനകി. ഭാര്യ: ബിന്ദു. മക്കള്‍: ആദിത്യ, അശ്വന്ത്. സഹോദരങ്ങള്‍; സന്തോഷ്, സുധി.
പ്രവാസിയായിരുന്ന വിനോദ് 10 വര്‍ഷം മുമ്പാണ് ഓട്ടോത്തൊഴിലാളിയായത്.