ഉടമയെ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളുടെ സഹായത്താല്‍; വീണുകിട്ടിയ സ്വര്‍ണ്ണാഭരണം തിരികെ നല്‍കി മൂടാടിയിലെ ഓട്ടോ ഡ്രൈവറുടെ മാതൃക


മൂടാടി: വീണുകിട്ടിയ സ്വര്‍ണ്ണാഭരണം തിരികെ നല്‍കി മൂടാടിയിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മുന്‍ പ്രവാസിയും മൂടാടിയിലെ ഓട്ടോ ഡ്രൈവറുമായ ചെമ്പിലവളപ്പില്‍ റസാഖിനാണ് സ്വര്‍ണാഭരണം വീണുകിട്ടിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂടാടി ഹില്‍ബസാര്‍ റോഡിലാണ് ഒരു പവനില്‍ അധികം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം കണ്ടത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തി ഉടമയെ കണ്ടെത്തി തിരികെ നല്‍കുകയായിരുന്നു.

ആഭരണത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി തിരികെ നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് റസാഖ് കൊയിലാണ്ടി ന്യൂസിനോട് പ്രതികരിച്ചു.