വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണം; ബാലസംഘം നന്തി മേഖലാ സമ്മേളനം


Advertisement

നന്തിബസാര്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മാഫിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ബാലസംഘം നന്തി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നന്തി വൃന്ദാ കോംപ്ലെക്‌സില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് ജിനിന്‍ ജാസ് പതാക ഉയര്‍ത്തി.

Advertisement

ജില്ലാ ജോയിന്റ് സെക്രട്ടറി സജിന്‍.എം ഉദ്ഘാടനവും ചെയ്തു. മേഖലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോയിന്റ് സെക്രട്ടറി അജയ് പ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഭിവാദ്യമര്‍പ്പിച്ച് കെ.ജീവാനന്ദന്‍, ആര്‍.പി.കെ രാജീവ് കുമാര്‍, ആര്‍ദ്ര എന്നിവര്‍ സംസാരിച്ചു.

Advertisement

ഏരിയാ കണ്‍വീനര്‍ ഷീബ പുതിയ കമ്മറ്റി പാനല്‍ അവതരിപ്പിച്ചു. ജിനിന്‍ ജാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ജ്വാല മെഹറിന്‍ സ്വാഗതവും, ദിയസുധി നന്ദിയും പറഞ്ഞു.

Advertisement

പ്രസിഡന്റ്- ദിയസുധി
സെക്രട്ടറി- ജിനിന്‍ ജാസ് പി.കെ
ജോയിന്റ് സെക്രട്ടറി-ശ്രീനന്ദ
വൈസ് പ്രസിഡന്റ്-അജയ് പ്രകാശ്
കണ്‍വീനര്‍- സുധാകരന്‍
ജോയിന്റ് കണ്‍വീനര്‍- സരിത
കോര്‍ഡിനേറ്റര്‍- ബാബുരാജ്.എ
അക്കാദമിക് കണ്‍വീനര്‍-പ്രകാശന്‍ പി.കെ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.