Saranya KV

Total 566 Posts

കൊല്ലം കുഞ്ഞ്യോറമലയിൽ ബാബു സി.കെ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം കുഞ്ഞ്യോറമലയില്‍ ബാബു സി.കെ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. കുറച്ച്കാലമായി അസുഖ ബാധിതനായിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ ബൂത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ചന്ദ്രിക. മകന്‍: അജേഷ്. മരുമകള്‍: സംഗീത അജേഷ്. കോഴിക്കോട്‌ കാരപ്പറമ്പ് കൃഷ്ണൻ നായർ റോഡിലുള്ള വീട്ടിൽ രാവിലെ 10.30 വരെ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. സംസ്കാരം: രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തില്‍.

താമരശ്ശേരി ചുരത്തില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒമ്പതാമത്തെ വളവില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. രണ്ടു പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കാറില്‍ നിന്നും തീ ഉയരുന്നത് കണ്ടതോടെ ഇവര്‍ ഇറങ്ങി ഓടി. പിന്നാലെ കാര്‍ ആളിക്കത്തുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കല്‍പറ്റയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ്‌ തീ അണച്ചത്‌. അപകട കാരണം

സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ കുട്ടികളെ ഇടിച്ചു വീഴ്ത്തി, പിന്നാലെ ബസില്‍ നിന്ന് ഇറങ്ങിയോടി ഡ്രൈവറും കണ്ടക്ടറും; വടകര മടപ്പള്ളിയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വടകര: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. അപകടത്തിന് പിന്നാലെ ബസില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ

സൗര്യ ചക്ര – സേന മെഡൽ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ ഓര്‍മകളില്‍ നാട്; ചേമഞ്ചേരിയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ചേമഞ്ചേരി: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ചേമഞ്ചേരി സ്വദേശി സൗര്യ ചക്ര – സേന മെഡൽ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. ചേമഞ്ചേരിയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി കൺവിനർ മാടഞ്ചേരി സത്യനാഥൻ,

കൊയിലാണ്ടി ടൗണിലെ റോഡില്‍ കുണ്ടും കുഴിയും; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍, അധികൃതര്‍ നടപടി എടുക്കണമെന്ന്‌ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: ദേശീയ പാതയിൽ കൊയിലാണ്ടി ടൗണിൽ റോഡിലെ കുണ്ടും കുഴിയും കാരണം യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന്‌ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ. കുഴികള്‍ കാരണം പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാര്‍ തെന്നി വീണ് അപകടത്തിലാവുകയാണ്‌. അപകടാവസ്ഥയിലുള്ള റോഡിലെ കുഴികൾ അടക്കാൻ എന്‍.എച്ച്.എ.ഐ അതികൃതര്‍ നടപടി സ്വീകരുക്കണമെന്നും അല്ലാത്ത പക്ഷം വലിയ അപകടങ്ങൾ ഉണ്ടാവുമെന്നും കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപെട്ടു.

ഉള്ളിയേരി നവധ്വനി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

ഉള്ളിയേരി: നവധ്വനി സാംസ്‌കാരിക വേദി ഉള്ളിയേരിയുടെ നേതൃത്വത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു, യുഎസ്എസ്, എന്‍എംഎംഎസ്‌ തുടങ്ങിയ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എ.കെ.ജി.വില്ലയിൽ (കരിങ്ങറ്റിക്കോട്ട ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം) നടന്ന പരിപാടി ഉളളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിജീഷ് പി.എം സ്വാഗതവും നിവേദ് നടുക്കണ്ടി അദ്ധ്യക്ഷതയും

പൂക്കാട് അവിണേരി താഴെകുനി രാഘവൻ നായർ അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് അവിണേരി താഴെകുനി രാഘവൻ നായർ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പൂക്കാട് പ്രതീക്ഷ എന്ന പേരില്‍ ടീസ്റ്റാൾ ആൻ്റ് കൂൾബാർ നടത്തിയിരുന്നു. ഭാര്യ: പ്രേമ. മക്കൾ: രാജേഷ് (സി.പി.എം പെരുവയൽ ബ്രാഞ്ച് സെക്രട്ടറി), രജിത. മരുമക്കൾ: രേണു, ഗിരീഷ്. സഹോദരങ്ങൾ: ദാമോദരൻ നായർ, പരേതരായ ശേഖരൻ നായർ, കുട്ടിക്കൃഷ്ണൻ നായർ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ

ഗുരുദേവ കോളേജിലെ സംഘര്‍ഷം: പ്രിന്‍സിപ്പല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി, അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സംരക്ഷണം നല്‍കാന്‍ ഉത്തരവ്‌

കൊയിലാണ്ടി: സംഘര്‍ഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ ഭാസ്‌കര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. അടിയന്തര സാഹചര്യമുണ്ടായാല്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കും സംരക്ഷണം ഉറപ്പാക്കണമെന്നും, കോളേജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്ത് നിന്നുള്ളവരെ കോളേജില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി

തിക്കോടി: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഐസിയുവില്‍ കഴിയുന്ന കുട്ടിയെ ഉടന്‍ മിനി ഐസിയുവിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. ആശങ്കപ്പെടേണ്ട ഘട്ടം കഴിഞ്ഞെന്നും, ഈ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ രോഗം പൂര്‍ണമായും ഭേദമാകുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജര്‍മനിയില്‍ നിന്നും

കാല്‍ നൂറ്റാണ്ടിലേറെയുള്ള അനുഭവ സമ്പത്ത്‌, കൊയിലാണ്ടിക്ക് അഭിമാനം: കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ഏറ്റുവാങ്ങി

കൊയിലാണ്ടി: കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്തു. കാൽ നൂറ്റാണ്ടിലേറെ കാലം കോൽക്കളി രംഗത്ത് നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ്