Saranya KV
പാരാബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ മെഡല്‍ നേട്ടവുമായി മുചുകുന്ന് സ്വദേശി; അനുമോദിച്ച് ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റി
മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ നിതിൻ കെ.ടിയെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. ക്ഷേത്ര മുറ്റത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എൻ.ടി കൃഷ്ണൻ നിതിനെ പൊന്നാടയണിയിച്ചു. രക്ഷാധികാരി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉപഹാരം സമർപ്പിച്ചു. ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ധനസമാഹരണത്തിലേക്കുള്ള ആദ്യ
കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മതിലിടിഞ്ഞ് റോഡിലേക്ക്; കൊച്ചുമിടുക്കിയുടെ മനോധൈര്യത്തില്‍ വഴിമാറിയത് വലിയ അപകടം, ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം
കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കെട്ടിടത്തിന്റെ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണു. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ടൗണിലെ മതിലാണ് ഇന്ന് രാവിലെ 9മണിയോടെ മറിഞ്ഞ് വീണത്. മദ്രസ പഠനത്തിന് ശേഷം റോഡിന് സമീപത്ത് കൂടെ വിദ്യാര്‍ത്ഥികള്‍ നടന്നു പോവുകയായിരുന്നു. ആദ്യം രണ്ട് വിദ്യാര്‍ത്ഥികള്‍ നടന്ന് പോയതിന് ശേഷമായിരുന്നു അപകടം. ഒരു പെണ്‍കുട്ടി നടന്നുപോവുന്നതിനിടെ പെട്ടെന്ന് മതില്‍ ഇടിയുകയായിരുന്നു. എന്നാല്‍
‘സമ്മര്‍ദ്ദത്തിന് പ്രധാന കാരണം കടുത്ത ചുമതലാഭാരം’; കേരള പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
ഇരിങ്ങത്ത്: കാലാനുസൃതമായി ഉണ്ടാകേണ്ട അംഗസംഖ്യാ വര്‍ദ്ധനവ് ഉണ്ടാകാത്തതും അതുവഴി പോലീസിന് കടുത്ത ചുമതലാഭാരം വരുന്നതുമാണ് പോലീസിനകത്തെ സമ്മര്‍ദ്ദത്തിന് പ്രധാന കാരണമെന്നും, ആവശ്യമായ അംഗസംഖ്യ അനുവദിക്കണമെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മുപ്പത്തിനാലാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങത്ത് ഗ്രീന്‍ ഓക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന സമ്മേളനം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ്
‘മരം പൊട്ടിവീണ് ഒരാള്‍ വീടിനുള്ളില്‍ കുടുങ്ങിയെന്ന് വിവരം’; ചെന്ന് നോക്കിയപ്പോള്‍ പ്ലാവ് കടപുഴകി മുറ്റത്ത് വീണത്, പെരുമഴയിൽ വിശ്രമമില്ലാതെ കൊയിലാണ്ടി ഫയർ ഫോഴ്‌സ്
കൊയിലാണ്ടി: കനത്ത മഴയില്‍ കുറുവങ്ങാട് പ്ലാവ് കടപുഴകി വീട്ടുമുറ്റത്ത് വീണു. വരക്കുന്ന കോളനിയില്‍ സൗമിനിയുടെ വീട്ടുമുറ്റത്താണ് പ്ലാവ് വീണത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കനത്ത മഴയില്‍ അപകടമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി. മരം പൊട്ടിവീണ് വീടിനുള്ളില്‍ ഒരു സ്ത്രീ അകപ്പെട്ടു എന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം.
വടകരയ്ക്കും കോഴിക്കോടിനുമിടയിലെ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം
വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര – കോഴിക്കോട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
‘കലിയാ കലിയാ കൂ… കൂ…’; വര്‍ഷങ്ങളുടെ പഴമ കൈവിടാതെ മേപ്പയൂർ മൂട്ടപ്പറമ്പിലെ പ്രദേശവാസികള്‍, ആചാരനുഷ്‌ഠാനങ്ങളോടെ ഇത്തവണയും കലിയനെ വരവേറ്റു
മേപ്പയൂർ: ആചാരനുഷ്‌ഠാനങ്ങളോടെ മേപ്പയൂരിലെ മൂട്ടപ്പറമ്പിൽ ഈ വര്‍ഷത്തെ കലിയനെ വരവേറ്റു. നാട്ടുകാരുടെ കൂട്ടായ്മയിലാണ് കലിയന് കൊടുക്കൽ ആഘോഷം നടത്തിയത്. ഘോഷയാത്രയ്ക്ക് കൂനിയത്ത് നാരായണൻ കിടാവ്, സുനിൽ ഓടയിൽ, ശിവദാസ് ശിവപുരി, എം.പി. കേളപ്പൻ, പി.സി കുഞ്ഞിരാമൻ നമ്പ്യാർ, പി.സി നാരായണൻ നമ്പ്യാർ, ഫൈസൽ മുറിച്ചാണ്ടി, സി.കുഞ്ഞിരാമൻ, പി.കെ സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. കര്‍ക്കടകത്തിലെ കഷ്ടപ്പാടും
ചളിക്കുളമായി അരിക്കുളം മരുതിയാട്ട് തണ്ടയിൽ താഴെ റോഡ്; വാഴ നട്ട് പ്രതിഷേധിച്ച് കുട്ടികള്‍, ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തകർ
അരിക്കുളം: തകർന്നടിഞ്ഞ കാരയാട് മരുതിയാട്ട് താഴെ വടക്കയിൽ ഭാഗം-തണ്ടയിൽ താഴെ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ‘അധികാരികളെ കണ്ണ് തുറക്കൂ’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് കുട്ടികള്‍ പ്രതിഷേധത്തിനെത്തിയത്. മഴ കനത്തതോടെ റോഡിൽ നിറയെ അപകടകരമായ കുണ്ടും കുഴിയുമാണ്. ഇതോടെ കാൽനട യാത്രയും വാഹനഗാതാഗതവും റോഡിൽ പ്രയാസകരമായിരിക്കുകയാണ്. ഇരുപത്തി അഞ്ച്
സ്‌ക്കൂള്‍ അവധി ബുധനാഴ്ചയല്ല; സംസ്ഥാനത്ത് മുഹറം അവധി നാളെ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പൊതുഅവധിയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അറബിക് മാസമായ മുഹറം പത്ത് പ്രകാരം ജൂലൈ 16ന് തന്നെയാണ് അവധി നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ ബുധനാഴ്ച അവധി നല്‍കണമെന്ന് പാളയം ഇമാം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അവധിയില്‍ മാറ്റുമുണ്ടെന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നു.
കനത്ത മഴ: കൊയിലാണ്ടി അരിക്കുളം റോഡിൽ തെങ്ങ് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു
കൊയിലാണ്ടി: കനത്ത മഴയില്‍ അരിക്കുളം റോഡിൽ പെരുവട്ടൂരില്‍ തെങ്ങ് ഇലക്ട്രിക് പോസ്റ്റിലും റോഡിലും വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള തെങ്ങ് ഇലക്ട്രിക് പോസ്റ്റില്‍ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി
കോഴിക്കോട് നിന്ന് കണ്ണൂരെത്താന്‍ അനുവദിച്ചത് രണ്ട് മണിക്കൂര്‍ 40മിനിറ്റ്, വടകരയെത്താന്‍ മാത്രം താണ്ടേണ്ടത് ആറോളം ഇടങ്ങളിലെ ഗതാഗതക്കുരുക്ക്; എങ്ങനെയാണ് ഞങ്ങള്‍ തൊഴിലെടുക്കേണ്ടതെന്ന് ബസ് ജീവനക്കാര്‍
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയും റോഡിന്റെ ശോചനീയാവസ്ഥയും കാരണം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന സ്ഥിതി വന്നതുകൊണ്ടാണ് സമരത്തിലേക്ക് പോയതെന്ന് ബസ് ജീവനക്കാര്‍. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ഭൂരിപക്ഷം ബസ് ജീവനക്കാരും ഇന്ന് മുതല്‍ അനിശ്ചിതകാല തൊഴില്‍ ബഹിഷ്‌കരണം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെച്ചത്.