Saranya KV
നിപ വൈറസ്: സമ്പർക്ക പട്ടികയിൽ 330 പേര്‍, ഐസിഎംആര്‍ സംഘം കോഴിക്കോട്ട്, അവലോകനയോഗം ഇന്ന്
കോഴിക്കോട്: മലപ്പുറം സ്വദേശിയായ 14കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) സംഘം ഇന്നലെ രാത്രിയോടെ കോഴിക്കോടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി
പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല അന്തരിച്ചു
പെരുവട്ടൂർ: കരിവീട്ടിൽ താഴ ലീല അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. അച്ഛൻ: പരേതനായ രാമോട്ടി. അമ്മ: പരേതനായ മാണിക്യം. സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ, വിമല , ശിവൻ, പരേതനായ ബാബു. സഞ്ചയനം: വെള്ളിയാഴ്ച.
കോഴിക്കോട് കോരങ്ങാട് രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കി ‘ബ്ലാക്ക്മാന്‍’, പിടികൂടാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി നാട്ടുകാര്‍; ഒടുവില്‍ പിടിയിലായത് ഗ്രൂപ്പ് അഡ്മിന്‍
കോഴിക്കോട്: കഴിഞ്ഞ ഒരു കൊല്ലമായി വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ‘ബ്ലാക്ക്മാനെ’ പിടികൂടാനായി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു കോരങ്ങാട് പ്രദേശവാസികള്‍. ഒടുവില്‍ ബ്ലാക്ക്മാന്‍ പിടിയിലായപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. പ്രദേശത്തെ പ്രധാന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു പിടിയിലായത്. രണ്ടു ദിവസം മുമ്പാണ് സംഭവം. കോരങ്ങാടിന് സമീപം പരപ്പന്‍പൊയിലില്‍ ഒളിഞ്ഞുനോക്കാനെത്തിയപ്പോഴാണ് കക്ഷി പിടിയിലാവുന്നത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാം നിലയില്‍ വലിഞ്ഞുകയറി
സന്തോഷ വാർത്ത; സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ജൂലൈ 24 ന് തുടങ്ങും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ജൂലൈ 24 ന് ബുധനാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു
ചേമഞ്ചേരി വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ അന്തരിച്ചു
ചേമഞ്ചേരി: വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ അന്തരിച്ചു. ഭാര്യ: ദേവി അമ്മ. മക്കൾ: ഗീത, ഉണ്ണികൃഷ്ണൻ (ഡ്രൈവർ), സന്തോഷ് (കാലി തീറ്റ ഫാക്ടറി, തിരുവങ്ങൂർ). മരുമക്കൾ: പുത്തലത്ത് ശ്രീധരൻ നായർ (പി.എസ്.എൻ ഹയർ ഗുഡ്സ് വെറ്റിലപ്പാറ), രജിത, ശ്രീലത.
‘സോഷ്യൽ മീഡിയയിലൂടെ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം’; കൊയിലാണ്ടിയില്‍ വിസ്‌ഡം ‘ആംപ്ലിഫൈ’ ജില്ലാ ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കമ്മ്യൂണിക്കേഷൻ വിംഗ് സംഘടിപ്പിച്ച ‘ആംപ്ലിഫൈ’ ജില്ലാ ശില്പശാല ആവശ്യപ്പെട്ടു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗാനൈസേഷൻ ജില്ലാ സെക്രട്ടറി കെ.ജമാൽ മദനി ഉദ്ഘാടനം ചെയ്തു. വ്യക്തി സ്വാതന്ത്ര്യം
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശി ഇന്ന് ആശുപത്രി വിട്ടേക്കും, പോസിറ്റീവായ ആളുടെ രോഗം ഭേദമാക്കുന്നത് ഇന്ത്യയിൽ ആദ്യം
പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരൻ ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു. കുട്ടി ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം രോഗം പോസിറ്റീവ് ആയ ആള്‍ക്ക് അസുഖം ഭേദമാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്.
കുപ്രസിദ്ധ മോഷ്ടാക്കളായ ‘ബാപ്പയും മക്കളും’ കൊയിലാണ്ടിയിലും മോഷണം നടത്തിയതായി വിവരം; സംഘത്തിലെ നാല് പേര്‍ കൊച്ചിയില്‍ പിടിയില്‍
കൊയിലാണ്ടി: ബാപ്പയും മക്കളും എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി വിവരം. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഘം കോഴിക്കോട് കേന്ദ്രീകരിച്ചും മോഷണം നടത്തിയതായി വ്യക്തമായത്. നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കോഴിക്കോട് കുറ്റിക്കാട്ടൂർ വലിയപറമ്പ് കീഴ്‌മടത്തിൽ മേക്കൽ മുഹമ്മദ് തായ് (20), കണ്ണങ്കര ഉരുളുമല ചേലന്നൂർ വി ഷാഹിദ്
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക് മൂടാടി ഗ്രാമപഞ്ചായത്ത്; പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഡിജിറ്റൽ സാക്ഷരത സർവ്വേ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ പതിനാറാം വാർഡിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽ മൊബൈല്‍ ഫോൺ ഉപയോഗിച്ചുള്ള വാർഡ്തല സർവ്വേ പ്രവർത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളാണ് ഇതിന് നേതൃത്വം
‘ജെ.ഡി.എസ് എൽ.ഡി.എഫ് മന്ത്രിസഭയിൽ തുടരുന്നത് ഇടത് മുന്നണിയുടെ രാഷ്ട്രീയ മൂല്യങ്ങൾക്ക് മങ്ങലേൽപ്പിച്ചു’; കൊയിലാണ്ടിയില്‍ ആർ.ജെ.ഡി മുൻസിപ്പൽ കൺവൻഷന്‍
കൊയിലാണ്ടി: കേന്ദ്രത്തിൽ ബി.ജെ.പി മന്ത്രിസഭയിൽ പ്രാതിനിധ്യമുള്ള ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫ് മന്ത്രിസഭയിൽ തുടരുന്നത് ഇടത് മുന്നണിയുടെ രാഷ്ട്രീയ മൂല്യങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ. ആർ ജെ.ഡി കൊയിലാണ്ടി മുൻസിപ്പൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പ് പരാജയത്തിന് ഈ അവിശുദ്ധ ബന്ധവും കാരണമായിട്ടുണ്ടെന്നും, ജെ.ഡി.എസ് മന്ത്രിയെ മാറ്റിനിർത്താൻ എൽ.ഡി.എഫ്