Saranya KV
‘തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയം തിരുത്തുക’: കൊയിലാണ്ടി നഗരസഭയ്ക്കു മുമ്പില്‍ മുസ്ലീം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ
കൊയിലാണ്ടി: തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാട്ടുന്ന അനീതിക്കെതിരെ ജനുവരി 24 ന് ലോക്കൽ ഗവൺമെൻ്റ് മെമ്പേഴ്‌സ് ലീഗ് നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ
വർണ്ണ പതിപ്പ് മുതല്‍ ഫ്ളാഷ് മോബ് വരെ; ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ മനുഷ്യച്ചങ്ങലയുടെ ഭാഗമായി കൊയിലാണ്ടിയില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍
കൊയിലാണ്ടി: ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “വർണ്ണ പതിപ്പ്” സംഘടിപ്പിച്ചു. ഡി.വൈ.എഫ്. ഐ ജില്ലാകമ്മറ്റി അംഗം പി.എം അജഷ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫ്ളാഷ് മോബ്, വിളംബര ജാഥ, ഐക്യദാർഡ്യ ഒപ്പ് ശേഖരണം എന്നിവ നടത്തി. നിരവധി
പോസ്റ്റൽ ജീവക്കാരനായിരുന്ന ഉള്ളിയേരി പുത്തൂർ വട്ടം ശ്രീറാം നിവാസിൽ അകത്തൂട്ട് ശേഖരൻ അന്തരിച്ചു
കൊയിലാണ്ടി: ഉള്ളിയേരി പുത്തൂർ വട്ടം ശ്രീറാം നിവാസിൽ അകത്തൂട്ട് ശേഖരൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. റിട്ടയേർഡ് പോസ്റ്റൽ ഇഡി ജീവക്കാരനായിരുന്നു. ആർ.എസ്.എസ് കൊയിലാണ്ടി താലൂക്ക് കാര്യവാഹക്, ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ബി.എം.എസ്സ് ജില്ലാ സെക്രട്ടറി, ബി.ജെ.പി ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമല, മക്കൾ: സുഭദ്ര, സുഭാഷ്. മരുമകൻ: സുരേഷ് കന്നൂർ.
താലൂക്ക് ആശുപത്രി സമഗ്രവികസനം മുതല്‍ പ്രാദേശിക സാമ്പത്തിക വികസന പദ്ധതികൾ വരെ; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍
പേരാമ്പ്ര: 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.സജീവൻ കരട് വികസന
മൂടാടിയിലെ കായികപ്രേമികളുടെ കാത്തിരിപ്പിന് ഒടുവില്‍ അവസാനമാവുന്നു; ‘ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം’ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കടലൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ കളിസ്ഥലം ഒരുങ്ങുന്നു
മൂടാടി: ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മൂടാടിയില്‍ കളിസ്ഥലം ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി കടലൂര്‍ ഗവ.ഹൈസ്‌ക്കൂളില്‍ നിര്‍മ്മിക്കുന്ന കളിസ്ഥലത്തിന്റെ അന്തിമഘട്ട പരിശോധന കേരള സ്‌പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് അധികാരികള്‍ പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷം മുമ്പാണ് കാനത്തില്‍ ജമീല എംഎല്‍എ കളിസ്ഥലം നിര്‍മ്മിക്കുവാനുള്ള ഉത്തരവിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടലൂര്‍
‘തദ്ദേശഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ’; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗിന്റെ പ്രതിഷേധ കൂട്ടായ്മ
ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ നീക്കങ്ങള്‍ നോക്കുകുത്തിയാക്കുന്നു എന്നാരോപിച്ച് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്
കൊയിലാണ്ടി ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവം; ഫണ്ട് സമാഹരണത്തിന് തുടക്കമായി
കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ആദ്യ സംഭാവന എടക്കുടി സുലാേചനയിൽ നിന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് വീക്കുറ്റിയിൽ രവി ഏറ്റുവാങ്ങി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രൂപേഷ് കൂടത്തിൽ, സെക്രട്ടറി രാഘവൻ നായർ, ശശി ഒതയാേത്ത്, രാജൻ അരാേമ, സുരേഷ് ബാബു എടക്കുടി, വി.എം സജിത്ത്, കുഞ്ഞനന്തൻ നായർ തെക്കയിൽ, വേണു പുതിയടുത്ത്,
മൂടാടി ഹിൽബസാർ കുറുങ്ങോട്ട് ബാബു അന്തരിച്ചു
മൂടാടി: ഹിൽബസാർ കുറുങ്ങോട്ട് ബാബു അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കോരു. അമ്മ: പരേതയായ ഉണിച്ചിരി. ഭാര്യ: നിഷ. മക്കൾ: നിബിൻ, അഭിനന്ദ്. സഞ്ചയനം 21ന്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുള്‍പ്പെടെ നാലു കേസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഇതോടെ രാഹുല്‍ ഇന്ന് ജയില്‍ മോചിതനാകും. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്‌റ് രജിസ്റ്റര്‍
കൊയിലാണ്ടി നടേരി മഞ്ഞാളാടുകുന്നിലെ സ്‌റ്റേഡിയത്തിന് വിലങ്ങുതടിയായി മൊബൈല്‍ ടവര്‍ നിര്‍മാണം, പ്രതിഷേധവുമായി നാട്ടുകാർ, കൊയിലാണ്ടിയുടെ കായികസ്വപ്‌നങ്ങള്‍ക്ക് തടസം
കൊയിലാണ്ടി: തെറ്റിക്കുന്ന് നടേരി മഞ്ഞാളാടുകുന്നില്‍ നഗരസഭ നിര്‍മ്മിക്കുന്ന കളിക്കളത്തിന് സമീപത്തായി സ്വകാര്യ മൊബൈല്‍ കമ്പനി നിര്‍മ്മിക്കുന്ന ടവറിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും കായികപ്രേമികളും രംഗത്ത് . തെറ്റിക്കുന്ന് നടേരി മഞ്ഞാളാടുകുന്നില്‍ നഗരസഭ നിര്‍മ്മിക്കുന്ന കളിക്കളത്തിന് സമീപത്താണ് പുതിയ ടവറിന്റെ നിർമ്മാണം നടക്കുന്നത് . ടവറിന് മറ്റ് അനുയോജ്യമായ സ്ഥലങ്ങള്‍ ഉണ്ടായിട്ടും പുതുതായി പണിയുന്ന കളിക്കളത്തിന് സമീപത്തായി ടവര്‍