Saranya KV
കാന്തപുരം ഉസ്താദിനൊപ്പം മര്‍കസിന്റെ വളര്‍ച്ചയ്ക്കായി വിശ്രമമില്ലാതെ സേവനമനുഷ്ഠിച്ച വ്യക്തിത്വം, സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ആദരവുമായി കൊയിലാണ്ടി, മഹാസമ്മേളനത്തില്‍ പങ്കെടുക്കുക നിയമസഭാ സ്പീക്കറടക്കം പ്രമുഖര്‍
കൊയിലാണ്ടി: ആറ് പതിറ്റാണ്ടിലേറെയായി കര്‍മ മണ്ഡലത്തില്‍ വിശ്രമമില്ലാതെ ശോഭിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് പ്രൗഢഗംഭീരമായ ആദരവുമായി ജന്മനാടായ കൊയിലാണ്ടി. ഇന്ന് വൈകുന്നേരം കൊയിലാണ്ടി സ്‌പോര്‍ട് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുന്ന ആദരവ് മഹാസമ്മേളനത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കും. കേരളത്തില്‍ കഴിഞ്ഞ
സിപിഐഎം കൊയിലാണ്ടി മുന്‍ ഏരിയാ കമ്മിറ്റി അംഗവും അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം.രാമുണ്ണിക്കുട്ടി (എം.ആര്‍) അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം മട്ടങ്കോട്ട് എം.രാമുണ്ണിക്കുട്ടി (എം.ആര്‍) അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. സിപിഐഎം കൊയിലാണ്ടി മുന്‍ ഏരിയാ കമ്മിറ്റി അംഗം, കെഎസ്‌കെടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി, അരിക്കുളം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കാരയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട് മുന്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു. ഭാര്യ:
കേരളത്തിന്റെ അഭിമാനതാരങ്ങള്‍; ദേശീയ യുവോത്സവത്തിൽ മികച്ച വിജയം നേടിയ കൊയിലാണ്ടി നഗരസഭാ ടീമടക്കമുള്ള കേരള ടീമിന് കോഴിക്കോട് ഉജ്ജ്വല സ്വീകരണം
കോഴിക്കോട്: ദേശീയ യുവോത്സവത്തിൽ മികച്ച വിജയം നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് കോർപ്പറേഷൻ അധികൃതര്‍ സ്വീകരണം നൽകി. ജനുവരി 12 മുതൽ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കൽ സംഘടിപ്പിച്ച 27 ാമത് ദേശീയ യുവോത്സവത്തിൽ 21 പോയിന്റുമായി മൂന്നാം സ്ഥാനമാണ് കേരളം സ്വന്തമാക്കിയത്. 28 സംസ്ഥാനങ്ങളിൽ നിന്നും 8 കേന്ദ്ര ഭരണ
അടിമുടി മാറാനൊരുങ്ങി ബാലുശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍, സ്ഥലം സന്ദര്‍ശിച്ച് എംഎല്‍എയും സംഘവും
ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കുമെന്ന് കെ.എം സച്ചിൻദേവ് എംഎൽഎ. ഇതിന്റെ ഭാഗമായി നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ, വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കെടിഐഎൽ ചെയർമാൻ എസ്.കെ സജീഷും എംഎല്‍എയും ചേര്‍ന്ന് സന്ദർശിച്ചു. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാലാനുസൃതമായ വിനോദ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ബൗദ്ധിക സൗകര്യം മെച്ചപ്പെടുത്താനുമാണ്
അഭിമാനം വാനോളം; ദേശീയ യൂത്ത് ഫെസ്റ്റില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭാ ടീമിനും പരിശീലകര്‍ക്കും സ്വീകരണമൊരുക്കി കൊയിലാണ്ടി മുനിസിപ്പാലിറ്റി
കൊയിലാണ്ടി: ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭ ടീമായ മെലോമാനിയാക് ഫോക് ബാന്റ് ടീം അംഗങ്ങൾക്കും പരിശീലകർക്കും കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നൽകി. ഇന്നലെ വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രെയിനിലെത്തിയ സംഘത്തെ പ്രത്യേക വാഹനത്തിൽ കൊയിലാണ്ടിയിൽ എത്തിച്ചു. ശേഷം കൊയിലാണ്ടി ടൗൺഹാളിൽ വച്ച് പൂമാലയും ബൊക്കെയും
ത്രിതല പഞ്ചായത്തുകൾക്കുള്ള സാമ്പത്തികവിഹിതം സർക്കാർ വെട്ടിക്കുറച്ചു’; ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണയുമായി മുസ്ലീം ലീഗ് മെമ്പർമാർ
ചെറുവണ്ണൂർ: ചെറുവണ്ണൂർ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ മുസ്ലീം ലീഗ് മെമ്പർമാർ സംഘടിപ്പിച്ച ധർണ്ണ മുസ്ലീം ലീഗ് പ്രസിഡന്റ് അബ്ദുള്‍ കരീം കോച്ചേരി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ത്രിതല പഞ്ചായത്തുകൾക്കുള്ള സാമ്പത്തികവിഹിതം വെട്ടിക്കുറച്ചു, ക്ഷേമ പെൻഷനുകൾ യഥാവിധി നൽകാനുള്ള ഫണ്ട് നൽകുന്നില്ലെന്നും ആരോപിച്ചായിരുന്നു ധര്‍ണ. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പി.കെ മൊയ്തീന്‍ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
നിങ്ങള്‍ക്കും സംരംഭകരാകാം; മേപ്പയ്യൂരില്‍ ലോൺ ലൈസൻസ് സബ്‌സിഡി മേള
മേപ്പയ്യൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ ലോൺ, ലൈസൻസ്, സബ്‌സിഡി വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. മേപ്പയൂർ
യാത്രാദുരിതത്തിന് അറുതി; മേപ്പയ്യൂര്‍ ജനകീയമുക്ക് – കളരിക്കണ്ടിമുക്ക് റോഡ് ജനങ്ങള്‍ക്കായി തുറന്നു
മേപ്പയൂർ: മേപ്പയൂർ, നൊച്ചാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ജനകീയമുക്ക്- കളരിക്കണ്ടിമുക്ക് റോഡ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. രണ്ട് ഭാഗവും പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെട്ട റോഡ് ഉള്ളതിനാൽ പേരാമ്പ്രയിൽ നിന്നും വടകരയിലേക്ക് ഇനി എളുപ്പത്തില്‍ എത്താന്‍ സാധിക്കും. മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം വി.പി
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്‌ഐ ആരോപണം. കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് നാസറിന് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊയിലാണ്ടി അരങ്ങാടത്ത് ടൗണില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: അരങ്ങാടത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ടൗണില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ടവേര കാറും പിക്കപ്പ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ടവേര കാറിന്റെ ഡ്രൈവറായ അരങ്ങാടത്ത് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് ലോറി ഡ്രൈവറെ കൊയിലാണ്ടി