Saranya KV

Total 566 Posts

അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പൂട്ടുക, പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക; ഇന്ധനചോർച്ച കണ്ടെത്തിയ പേരാമ്പ്രയിലെ പെട്രോൾ പമ്പിന് മുന്നിൽ ബഹുജന ധര്‍ണയുമായി പ്രദേശവാസികള്‍

പേരാമ്പ്ര: ഇന്ധനചോർച്ച കണ്ടെത്തിയ സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ പ്രദേശവാസികൾ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പുട്ടുക, പ്രദേശവാസികളുടെ ജീവൻ അപകടത്തിലാക്കുന്ന പെട്രോൾ പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക, കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ, വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്

സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിയാന്‍ അവര്‍ എത്തുന്നു: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിൽ വീണ്ടും കയാക്കിങ്ങിന് വേദിയൊരുങ്ങുന്നു

പേരാമ്പ്ര: സാഹസികതയുടെ ഓളങ്ങളിൽ തുഴയെറിഞ്ഞ് ആവേശം വിതയ്ക്കാൻ കുറ്റ്യാടിപ്പുഴയിലെ മീൻതുള്ളിപ്പാറയിൽ ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം കയാക്കിങ്ങിന് വേദിയൊരുങ്ങുന്നു. കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവല്ലിന്റെ ഭാഗമായാണ് ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും ജൂലായ് 25-ന് കയാക്കിങ് നടക്കുന്നത്. 2017-ലും 2018-ലും കയാക്കിങ് ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ കാണികളായി ഒട്ടേറെപ്പേരാണ് എത്തിയത്. കോടഞ്ചേരിയിൽ കയാക്കിങ് മത്സരം പിന്നീടുള്ള

വിജ്ഞാനോത്സവം -24: നാല് വര്‍ഷ ബിരുദ പഠനത്തിന്‌ ചേലിയ ഇലാഹിയ കോളേജിൽ തുടക്കം

ചേലിയ: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ഇത്തവണ നടപ്പിലാക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിന് ഇലാഹിയ കോളേജിൽ തുടക്കമായി. കോളേജ് മാനേജ്മെൻ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ: കെ മുഹമ്മദ് ബഷീറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി.എം കോയ, വാർഡ് മെമ്പർ ഷുക്കൂർ, മാനേജ്മെൻ്റ്

മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി; പച്ചക്കറി വിത്തുകളും, തൈകളും സൗജന്യം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. പഞ്ചായത്തും കൃഷി ഭവനും കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചന്തയിൽ കാർഷിക കർമ്മ സേനയുടെ നഴ്‌സറിയും അഗ്രിഗേഷന്‍ സെന്ററും പ്രവർത്തന സജ്ജമായിട്ടുണ്ട്‌. കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിൽക്കുന്നതിനോടൊപ്പം ഗുണ മേന്മയുള്ള നടീൽ വസ്തുക്കളും ഇവിടെ ലഭ്യമാണ്.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക: ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. കെ.പ്രവീൺ കുമാർ

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികൾ ത്വരിതഗതിയിലാക്കി ഉടൻ സർക്കാർ ജീവനക്കാർക്ക് അനുവദിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ. എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങൾ നൽകാതെ ജീവനക്കാരെ പട്ടിണിക്കിടുന്ന നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ഷാജി മനേഷ് അദ്ധ്യക്ഷത വഹിച്ചു.

‘മേപ്പയ്യൂർ – നെല്യാടിക്കടവ് റോഡ് ജൂൺ 29ന് ഗതാഗതയോഗ്യമാക്കി മാറ്റുമെന്ന എംഎല്‍എയുടെ പ്രഖ്യാപനം പാഴ്വാക്കായി’; കൊയിലാണ്ടി പിഡബ്ല്യൂഡി ഓഫീസിന്‌ മുമ്പില്‍ ധര്‍ണയുമായി യുഡിഎഫ്‌

മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ലാടിക്കടവ് റോഡിന് 40 കോടി രൂപ വകയിരുത്തിയെന്ന്‌ ആവർത്തിച്ചു പറയുന്ന എംഎല്‍എ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജൂൺ 29ന് റോഡ് ഗതാഗതയോഗ്യമാക്കി മാറ്റുമെന്ന എംഎല്‍എയുടെ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്നും കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട്. മേപ്പയ്യൂർ നെല്യാടിക്കടവ് റോഡിൻ്റെ നിർമാണ പ്രവൃത്തിയിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഇടപെടണമെന്നും റോഡ് ഗതാഗതയോഗ്യമാക്കി മാറ്റണമെന്നും

ഷാഫി പറമ്പില്‍ എം.പിയുടെ ശ്രദ്ധയ്ക്ക്‌; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിമിതികളില്‍ നിന്ന് ഇനിയെങ്കിലും മോചനം വേണം, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, ഫൂട്ട് ഓവര്‍ബ്രിഡ്ജ് ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായും യാത്രികരുടെ സുരക്ഷിതത്വത്തിനായും ഷാഫി പറമ്പില്‍ എം.പി ഇടപെടണമെന്ന് യാത്രക്കാര്‍. കോഴിക്കോടിനും വടകരയ്ക്കും ഇടയിലുള്ള പ്രധാന സ്റ്റേഷനുകളിലൊന്നും മലയോരമേഖലകള്‍ ഉള്‍പ്പെടെ കൊയിലാണ്ടി താലൂക്കിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായിട്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ ഏറെ ആശ്രയിക്കുന്ന പല ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല. നേരത്തെ നിര്‍ത്തിയിരുന്ന പല ട്രെയിനുകള്‍ക്കും

കെ.സുധാകരന്റെ വീടിൻ്റെ കന്നിമൂലയിൽ തകിടും കൂട്രോത്ര വസ്തുക്കളും കുഴിച്ചിട്ട നിലയിൽ; ജീവൻ പോകാതിരുന്നത് ഭാഗ്യമെന്ന് കെ.പി.സി.സി അധ്യക്ഷൻ

കണ്ണൂർ: കെ.പി.സി.സി. അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരനെ അപായപ്പെടുത്താൻ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരൻ്റെ കണ്ണൂർ നടാലിലെ വീട്ടില്‍നിന്ന് കൂടോത്രത്തിന്റെതെന്ന്‌ ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുത്തതിൻറെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്നര വർഷം മുമ്പ് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന്റെയും സുധാകരന്റെയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദി തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു, പയ്യോളി ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ്‌ റോഡ് കീറി ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്‌. ഇതേ തുടര്‍ന്ന് സ്ഥലത്ത് വന്‍ ഗതാഗാതകുരുക്കാണ് ഉണ്ടായിരിക്കുന്നത്. പയ്യോളി ഭാഗത്തേക്ക് ചെറുവാഹനങ്ങള്‍ പോലും നിലവില്‍ കടത്തി വിടുന്നില്ല എന്നാണ് വിവരം. ആനക്കുളം, മുചുകുന്ന്, പുറക്കാട് വഴിയാണ് ആളുകള്‍ പയ്യോളിയിലേക്ക് പോവുന്നത്. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട്

ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയില്‍ വലഞ്ഞ് ജനങ്ങള്‍; സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദുരിതബാധിത പ്രദേശങ്ങൾ നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു

പയ്യോളി: സിപിഐ(എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദേശീയപാത ആറ് പാതയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടും, ദുരിതബാധിത പ്രദേശങ്ങളും ദേശീയപാത നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു. നന്തി, തിക്കോടി, പയ്യോളി പ്രദേശങ്ങളാണ്‌ കോഴിക്കോട് ജില്ലാ സബ് കളക്ടറും അഴിയൂർ-വെങ്ങളം റീച്ച് ദേശീയപാത നോഡൽ ഓഫീസറുമായ ഹർഷിൽ ആർ.മീണ ഐഎഎസ് വെള്ളിയാഴ്ച സന്ദര്‍ശിക്കുന്നത്‌. മൂരാട് മുതൽ നന്തിവരെയുള്ള