Rahna
ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകുന്നത് എന്തിന്; വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ
ന്യൂഡൽഹി: വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലികോം കമ്പനികളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വിവിധ കാരണങ്ങളാൽ ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ നൽകാനാണ് ഈ നീക്കം. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ 2024ലാണ് ട്രായ് ഇത് സംബന്ധിച്ച മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.
അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു
പയ്യോളി: അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: പ്രേമ, പരേതനായ പ്രകാശൻ. മരുമക്കൾ: പദ്മനാഭൻ, പ്രമീള. സഹോദരങ്ങൾ: ശിവശങ്കരൻ, പത്മാവതി, രാജൻ, പരേതരായ കല്യാണി അമ്മ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ. Description: ayanikkad cheruppanari Janaki Amma passed away
ഇനി ആറുനാള്‍ ആഘോഷരാവ്; കാരയാട് പ്രൊഫഷണല്‍ നാടക രാവിന് നാളെ തിരിതെളിയും
അരിക്കുളം: കാരയാട് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ കെട്ടിട നിർമ്മാണ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടക രാവിന് നാളെ തിരശ്ശീല ഉയരും. വൈകീട്ട് അഞ്ച് മണിക്ക് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. മുൻ കോഴിക്കോട് മേയർ ടി.പി
സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്
കോഴിക്കോട്: സ്വര്‍ണമാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശിനി അമ്മു (28 വയസ്സ്) വിനെയാണ് കോഴിക്കോട് സിറ്റി പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവതി. ഈ സമയം രാജാജി റോഡിലെ
കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡിൽ കമ്പികൈ പറമ്പിൽ ശശി അന്തരിച്ചു
കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡിൽ കമ്പികൈ പറമ്പിൽ ശശി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സുവർണ്ണ. മക്കൾ: സരുൺ, സോന. മരുമക്കൾ: ഗോപിക, ദീപേഷ്. സഹോദരൻ: പ്രഭാകരൻ. സഞ്ചയനം: വെളളിയാഴ്ച. Description: koyilandy ice plant roadil kambikai parambil Sasi passed away
കോൺഗ്രസ് പ്രവർത്തകന്‍ ഇമ്പിലാശ്ശേരി ഖാദറിന്റെ ഓര്‍മകളില്‍ കാവുന്തറ
കാവുന്തറ: സി.പി.എം ഭൂരിപക്ഷ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയാണെന്നും ന്യൂനപക്ഷങ്ങള വർഗീയ വാദികളായി മുദ്രകുത്തുകയാണെന്നും കാവിൽ പി.മാധവൻ. സജീവ കോൺഗ്രസ് പ്രവർത്തകനും സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ഇമ്പിലിശ്ശേരി ഖാദറിൻ്റെ അഞ്ചാം ചരമവാർഷികാചാരണത്തിന്റെ ഭാഗമായി കാവുന്തറയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളുടെ അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് എല്ലാ
ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ, കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമെന്ന് പോലീസ്, നടത്തിപ്പുകാരൻ്റെ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ
കൊച്ചി: ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം. കൊച്ചിയിലെ മോക്ഷ ആയുര്‍വേദ ക്ലിനിക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 പേര്‍ പിടിയിലായി. എട്ടുയുവതികളും നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് പൊലിസ് പറഞ്ഞു. ഉടമ പ്രവീണിന്റെ ഒരു അക്കൗണ്ടില്‍ മാത്രം ഈവര്‍ഷം ഒരുകോടി
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് ‘അടിച്ച് പൂസാവാന്‍ നില്‍ക്കണ്ട’; ജില്ലയിൽ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ പരിശോധന ശക്തം
കോഴിക്കോട്: ക്രിസ്മസ്/പുതുവത്സരത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ 2025 ജനുവരി 04 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. ഡിസംബര്‍ 09 ആരംഭിച്ച എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ 452 റെയ്ഡുകളും 22 സംയുക്ത റെയ്ഡുകളും (പോലീസ്-6, കോസ്റ്റല്‍ പേലീസ്-2, ഫോറസ്റ്റ്-3, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്-4, റവന്യൂ വകുപ്പ്-1, ഫുഡ് ആന്റ്
എം.എസ്.എഫിന്റെ ‘കാലം’ നവാഗത സംഗമം; ആവേശമായി കൊയിലാണ്ടിയിലെ അണ്ടർ 12 – 5’s ഫുട്ബോൾ ടൂർണ്ണമെന്റ്
കൊയിലാണ്ടി: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ‘കാലം’ നവാഗത സമ്മേളന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടർ 12- 5’ട ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഏഴ് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ സൊളാസ്-കൊ ടീം വിജയികളായി. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ
കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര ആർലേകർ പുതിയ ഗവർണർ
തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ. ബിഹാർ ഗവർണർ ആണ് രാജേന്ദ്ര ആർലേകർ. ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് . ഹിമാചലിലും ഗവര്‍ണറായിരുന്നു രാജേന്ദ്ര അർലേക്കർ. ഗോവയില്‍ മന്ത്രിയും സ്പീക്കറും ആയിരുന്നു. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ