Jinsy B

Total 18717 Posts

കല്ലാച്ചി- വളയം റോഡില്‍ കാര്‍ യാത്രികരെ ആക്രമിച്ച സംഭവം: പത്തുപേര്‍ക്കെതിരെ കേസെടുത്തു

കല്ലാച്ചി: കല്ലാച്ചി വളയം റോഡില്‍ കാര്‍ യാത്രികരെ ആക്രമിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു. കാര്‍ യാത്രികയായ യുവതിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്. കാര്‍ യാത്രികരും ചെക്യാട് സ്വദേശികളുമായ നിതിന്‍ ലാല്‍, ഭാര്യ ആതിര, ഏഴുമാസം പ്രായമുള്ള മകള്‍ നിതാര, മുസ്ലിം ലീഗ് നേതാവ് അഹമ്മദ് കുറുവയില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്

”ഫാസിസ്റ്റ് കാലത്തെ നിഷ്പക്ഷത കാപട്യമാണ്”; പ്രമേയവുമായി മുസ്‌ലിം ലീഗ് മൂടാടി പഞ്ചായത്ത് സമ്മേളനം

സമ്മേളനത്തിന്റെ മുന്നോടിയായി ഏപ്രില്‍ 30നു നാരങ്ങോളികുളത്ത് നടക്കുന്ന വനിതാ സമ്മേളനം അഡ്വ: കുല്‍സു ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ: ഫാത്തിമ തഹ്ലിയ മുഖ്യ പ്രഭാഷണം നടത്തും. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനു നടക്കുന്ന തൊഴിലാളി സമ്മേളനത്തില്‍ സമദ് പൂക്കാട് മുഖ്യ പ്രഭാഷണം നടത്തും. മെയ് രണ്ടിനു നടക്കുന്ന പ്രവാസി സമ്മേളനം പ്രവാസി ലീഗ് സംസ്ഥാന

ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു. 88 വയസായിരുന്നു. ഫെബ്രുവരി 14 മുതല്‍ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 88കാരനായ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി പോപ്പ് ഫ്രാന്‍സിസിന്റെ ആരോഗ്യനില മോശമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് പ്ലുറസി ബാധിച്ചതിനെ

കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ മുറികള്‍ നോക്കുന്നുണ്ടോ? രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം ഏപ്രില്‍ 22 മുതല്‍

കൊയിലാണ്ടി: പണി പുരോഗമിക്കുന്ന കൊയിലാണ്ടി നഗരസഭ ഷോപ്പിങ് കോംപ്ലെക്‌സില്‍ രണ്ട്, മൂന്ന്, നാല് നിലകളുടെ ലേലം നാളെ മുതല്‍. ഏപ്രില്‍ 22, 23, 24 തിയ്യതികളിലാണ് ലേലം. 21 കോടി രൂപ ചെലവില്‍ ആധുനിക സജീകരണങ്ങളോട് കൂടിയ കെട്ടിടസമുച്ചയം 63,000 സ്വയര്‍ ഫീറ്റില്‍ ആറ് നിലകളായാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. കോഴിക്കോട് എന്‍.ഐ.ടി യാണ് കെട്ടിടത്തിന്റെ ആര്‍ക്കിടെക്ച്ചര്‍

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; തലക്കുളത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ

കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പീഡനത്തിന് ശേഷം വിവിധ ജില്ലകളിൽ മാറിമാറി ഒളിവിൽ താമസിച്ച പ്രതി കേരളത്തിന്‌ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ എലത്തൂർ സി.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്

കണ്ണൂരില്‍ എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. തളാപ്പ് സ്വദേശി ടി.അബ്ദുള്‍ മജീദിനെതിരെയാണ് കേസെടുത്തത്. രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തടി കുറയ്ക്കാം, പ്രമേഹം നിയന്ത്രിക്കാം; ചോറിന് പകരം ഇവ കഴിക്കൂ

മലയാളികള്‍ക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് ചോറ്. ചിലപ്പോഴൊക്കെ മറ്റെന്ത് കഴിച്ചാലും ഒരു നേരമെങ്കിലും ചോറ് കിട്ടിയാല്‍ മതിയെന്നാണ് പലരും ചിന്തിക്കുന്നത്. മിക്കവാറും വീടുകളില്‍ ഉച്ചയ്ക്കും രാത്രിയുമെല്ലാം ചോറ് ആയിരിക്കും ഭക്ഷണം. രാത്രിയില്‍ ചോറ് കഴിക്കുന്നത് മൊത്തത്തിലുള്ള ആറോഗ്യത്തിന് നല്ലതല്ല. ചോറും അരി ഭക്ഷണവും ധാരാളം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. പ്രമേഹമുളഅളവര്‍ അത്താഴത്തിന്

കോഴിക്കോട് വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായി

കോഴിക്കോട്: കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെളളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച ഉച്ചയോടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. സ്വമേധയാ ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നെന്നാണ്

പുളിയഞ്ചേരി പണിക്കര്‍ കേളോത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴെ പണിക്കര്‍ കേളോത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: മാധവിയമ്മ. മകന്‍: പ്രദീപന്‍. മൃതദേഹം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ചയാണ് സഞ്ചയനം.

സ്വര്‍ണ്ണവില വീണ്ടും പുതിയ റെക്കോര്‍ഡില്‍; ഗ്രാമിന് 9000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വില ഇന്ന് പുതിയ സര്‍വ്വകാല ഉയരം തൊട്ടു. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 72,120 രൂപയാണ് വില. രാജ്യാന്തര വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്. വീണ്ടും കത്തിക്കയറി സംസ്ഥാനത്തെ സ്വര്‍ണ്ണ വില. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് വില കൂടിയത്.