koyilandynews.com
ആരോഗ്യപരിരക്ഷ യോഗയിലൂടെ; അരിക്കുളം ആയുര്‍വേദ ആശുപത്രിയില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ഗവ: ആയുര്‍വേദ ആശുപത്രിയില്‍ യോഗ പരിശീലനം നടത്തി. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനവും കിടപ്പിലായ രോഗികള്‍ക്കായുള്ള സമഗ്ര ആയുര്‍വേദ പാലിയേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍
കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ മരിച്ച നിലയില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജുവാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. അച്ഛന്‍: ഗോപാലന്‍. അമ്മ: ജാനകി. സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
തൊഴില്‍ അന്വേഷകര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം; ചേവായൂർ സർക്കാർ ആശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം
കോഴിക്കോട്: ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. നഴ്സിങ് അസിസ്റ്റന്റുമാരുടെ അഭിമുഖം ഏപ്രിൽ 10 ന് രാവിലെ 11 മണിക്കും, കുക്ക് നിയമന അഭിമുഖം ഉച്ചയ്ക്ക് 2.30 നുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2355840 എന്ന നമ്പറിൽ ബന്ധപ്പെടുക.
കൊടുവള്ളിയിലെ കടയില്‍ നിന്നും ബാറ്ററിയും, 10 കിലോയിലധികം പഴങ്ങളും കവര്‍ന്നു; സംഘത്തിലെ യുവാവ് പിടിയില്‍
കൊടുവള്ളി: കൊടുവള്ളിയിലെ കടയില്‍ കയറി ബാറ്ററിയും, പഴങ്ങളും മോഷ്ടിച്ച സംഘത്തിലെ യുവാവ് പോലീസ് പിടിയില്‍. ചുണ്ടപ്പുറം സ്വദേശി യൂസഫാണ് (24) പിടിയിലായത്. കൊടുവള്ളി കിഴക്കോത്ത് റോഡ് ജംഗ്ഷനിലെ പഴക്കടയില്‍ നിന്ന് ഏഴായിരം രൂപ വിലയുള്ള ബാറ്ററിയും 10 കിലോയിലധികം പഴങ്ങളും കവര്‍ന്ന രണ്ടംഗ സംഘത്തില്‍ ഒരാളാണ് ഇയാള്‍. കൊടുവള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍
താമരശ്ശേരി ചുരത്തിലെ അപകടം; കൊക്കയിലക്ക് തെറിച്ച് വീണ് പരിക്കേറ്റ സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊക്കയിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി ചുള്ളിയോട് കൊട്ടയങ്ങൽ റാഷിദ് (24) ആണ് മരിച്ചത്. സംഭവ സമയം റാഷിദിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷെരീഫിന് അപകടത്തിൽ സാരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഷെരീഫ്. തകരപ്പാടിക്കുമുകളിലായി തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ്
പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു
നടുവണ്ണൂര്‍: കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് ആയിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.എം കുമാരന്‍. (അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്‌മെന്റ്, പാലക്കാട്). മക്കള്‍: വത്സലാകുമാരി (റിട്ട. ഓവര്‍സിയര്‍, പി.ഡബ്യൂഡി), ടി.എം പുഷ്പ (റിട്ട. ഹെല്‍ത്ത് നേഴ്‌സ്, പുളിയഞ്ചേരി), ടി.എം നിര്‍മല (അധ്യാപിക ആഴ്ചവട്ടം ഹയര്‍ സെക്കന്ററി സ്‌കൂള്‍),
ശരീരത്തിലെ മുറിവുകള്‍ വീഴ്ചയെത്തുടര്‍ന്നെന്ന് പോലീസ്; ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തില്‍ സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എരമംഗലം സ്വദേശി മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പോലീസ്. കൊളത്തൂര്‍ കരിയാത്തന്‍ കോട്ടയ്ക്കല്‍ ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കല്‍ ചടങ്ങിനുശേഷം ക്ഷേത്രപരിസരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കോമരം എരമംഗലം സ്വദേശി ബിനീഷ് മരണപ്പെട്ട സംഭവത്തിലാണ് സുപ്രധാന കണ്ടെത്തലുമായി അന്വേഷണസംഘം രംഗത്തെത്തിയിരിക്കുന്നത്. ബിനീഷിന്റെ ശരീരത്തിലെ മുറിവുകള്‍ വീഴ്ചയില്‍ സംഭവിച്ചതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിനീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്ന് വിവരശേഖരണം
പുതുപാതയില്‍ പുതുയാത്രയുമായി പ്രണവം ബസ്സ്; പേരാമ്പ്ര തറമ്മലങ്ങാടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് ആരംഭിച്ചു
പേരാമ്പ്ര: പുതുക്കിപ്പണിത പേരാമ്പ്ര – തറമ്മലങ്ങാടി റോഡ് വഴി കൊയിലാണ്ടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രണവം എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് പേരാമ്പ്ര നിന്നും കൊയിലാണ്ടിയിലേക്ക് ചേനോളി, നൊച്ചാട്, ഏക്കാട്ടൂര്‍, തറമ്മല്‍ അങ്ങാടി, കുരുടിമുക്ക്, പാറക്കുളങ്ങര, ഊരള്ളൂര്‍, മുത്താമ്പി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കടന്നു പോവുക. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റ് വിഹിതം
നന്ദുവെന്ന വിളിക്കപ്പുറം മറുവിളികേള്‍ക്കാന്‍ അവനില്ല എന്നത് ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍; ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ ഇരിങ്ങത്ത് സ്വദേശി ആദിന്‍ പ്രദീപിന് വിടയേകി നാട്
[top] ഇരിങ്ങത്ത്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആറാംകണ്ടത്തില്‍ ആദിന്‍ പ്രദീപി(നന്ദു, 23)ന്റെ അപ്രതീക്ഷിത മരണം നാടിനാകെ നൊമ്പരമായി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം വൈകുന്നേരം 4.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്ന നന്ദുവിലെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. നന്ദുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാതെ സൃഹൃത്തുക്കളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വൈകുന്നേരം അഞ്ച്
ചാലിയത്ത് ബന്ധുവീട്ടില്‍ നോമ്പു തുറന്ന് മടങ്ങിയത് അന്ത്യയാത്രയിലേക്ക്; എലത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരണമടഞ്ഞ റഹ്മത്തിന്റെയും സഹോദരിപുത്രിയുടെയും വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് ബന്ധു വീട്ടില്‍ നോമ്പ് തുരന്ന് മടങ്ങും വഴിയുള്ള റഹ്മത്തിന്റെ യാത്ര മരണത്തിലേക്ക്. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റഹ്മത്ത് ട്രെയിനില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടില്‍ നോമ്പ് തുറന്ന ശേഷം. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടര്‍ന്ന് ജസീലയുടെ രണ്ട്