പുതുപാതയില്‍ പുതുയാത്രയുമായി പ്രണവം ബസ്സ്; പേരാമ്പ്ര തറമ്മലങ്ങാടി വഴി കൊയിലാണ്ടിയിലേക്ക് സര്‍വീസ് ആരംഭിച്ചു


പേരാമ്പ്ര: പുതുക്കിപ്പണിത പേരാമ്പ്ര – തറമ്മലങ്ങാടി റോഡ് വഴി കൊയിലാണ്ടിയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. പ്രണവം എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് പേരാമ്പ്ര നിന്നും കൊയിലാണ്ടിയിലേക്ക് ചേനോളി, നൊച്ചാട്, ഏക്കാട്ടൂര്‍, തറമ്മല്‍ അങ്ങാടി, കുരുടിമുക്ക്, പാറക്കുളങ്ങര, ഊരള്ളൂര്‍, മുത്താമ്പി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് കടന്നു പോവുക.

സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റ് വിഹിതം ഉള്‍പ്പെടുത്തി ബി.എം ആന്റ് ബി.സിയിലാണ് പേരാമ്പ്ര- തറമലങ്ങാടി റോഡ് പണി പൂര്‍ത്തിയാക്കിയത്. പുതുപാതയിലൂടെ ബസ് സര്‍വ്വീസ് യാഥാര്‍ത്ഥ്യമായതോടെ ഇനി ഈ റൂട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൊയിലാണ്ടിയിലേക്കും പേരാമ്പ്രയിലേക്കും യാത്രയ്ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.

പാതയിലുടെ പുതുതായി ആരംഭിച്ച ബസ്സിന് വിവധയിടങ്ങളില്‍ സ്വീകരണം നല്‍കി.