koyilandynews.com
വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍
വടകര: കാണാതായ യുവാവിനെ അറക്കിലാട് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെ വടകര നഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ശ്രീജേഷിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ യുവാവിന്റെ ബൈക്ക് അറക്കിലാട്ടെ
താമരശ്ശേരി പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ വാഹനത്തിൽ വടിവാൾ
താമരശ്ശേരി: താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ വടിവാൾ കണ്ടെത്തി. വാഹനത്തിൻ്റെ ഡോർ തുറന്ന അവസരത്തിൽ വടിവാൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി 12.30 ഓടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ മദ്യലഹരിയിലായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി വാഹനവും, അതിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വിട്ടയച്ചതായാണ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ വിവിധ ട്രെയിനുകൾ ഇന്നില്ല; റദ്ദാക്കിയ ട്രെയിനുകൾ ഏതെല്ലാമെന്ന് അറിയാം
കോഴിക്കോട്: ജനശതാബ്ദിയും ഇന്റർസിറ്റിയും ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ റദ്ദാക്കി. കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ ട്രാക്കിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ജനശതാബ്ദി ഉൾപ്പെടെ വിവിധ ട്രെയിനുകളുടെ ഇന്നത്തെ സർവ്വീസ് പൂർണ്ണമായും ഭാഗികമായും റദ്ദാക്കിയതായി റെയിൽവെ ഇന്നലെ അറിയിച്ചിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ അറിയാം തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി – 12082 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദ – 12081
അതിമധുരം ഈ സൗഹൃദം; കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ ദാഹമകറ്റിയും ലഡു വിതരണം ചെയ്തും ജുമാഅത്ത് പള്ളി കമ്മിറ്റി
മേപ്പയ്യൂർ: മത സൗഹാര്‍ദ്ദത്തിന്റെ മാതൃകാ സന്ദേശം പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ മധുരം നല്‍കി പള്ളിക്കമ്മറ്റി. കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് കീഴ്പയ്യൂര്‍ ജുമാഅത്ത് പള്ളിയ്ക്ക് സമീപം വച്ച് ലഡുവും പാനീയവും നല്‍കികൊണ്ട് മതസൗഹാര്‍ദ്ദം പങ്കുവെച്ചത്. മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം പക്രന്‍ ഹാജി,
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചു; പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച കേസില്‍ ആരോപണവിധേയരായ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാനും മറ്റൊരു സൂപ്രണ്ടിന്റെ ഇന്‍ക്രിമെന്റ് തടയാനുമാണ് തീരുമാനം. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്‍ഷന്‍ ആനുകൂല്യം തടയാനും
പാലേരിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു
കടിയങ്ങാട്: പാലേരിയിലെ കന്നാട്ടി കുളക്കണ്ടത്ത് യുവാവിന് വെട്ടേറ്റു. കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജേഷ് (34) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30യാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ വിജേഷ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വീട്ടിലെത്തിയ അക്രമികള്‍ കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന
നൃത്തസന്ധ്യയുമായി നവ്യയെത്തും, ഒപ്പം സംഗീത വിരുന്നുമായി സിത്താരയും; മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം
കടിയങ്ങാട്: മലയോര മണ്ണിനെ ആവേശത്തിലാഴ്ത്തി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഇന്ന് തുടക്കം. ഫെസ്റ്റിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജല വെെദ്യുതി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ നവ്യനായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് പെരുവണ്ണാമുഴി ഫെസ്റ്റിന്റെ ആരംഭദിനത്തിലെ പ്രധാന ആകര്‍ഷണം. മെയ് ഏഴ്
ഷോക്കേറ്റ് തളര്‍ന്നുവീണ് കാക്ക, ഓടിയെത്തി പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ച് മേപ്പയ്യൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍; മനസിന് കുളിരേകുന്ന വീഡിയോ കാണാം
മേപ്പയ്യൂര്‍: ഷോക്കേറ്റ് തളര്‍ന്നു വീണ കാക്കയ്ക്ക് രക്ഷകരായി മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവറായ ജനകീയമുക്ക് കരിങ്ങാറ്റിമ്മല്‍ രജീഷിന്റെ നേതൃത്വത്തിലാണ് കാക്കയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മേപ്പയ്യൂര്‍ ഓട്ടോസ്റ്റാന്റിന് സമീപമാണ് സംഭവം. വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തളര്‍ന്നുവീണ കാക്കയെ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി രജീഷ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോക്കേറ്റ കാക്ക ചലനമില്ലാതെ കിടക്കുന്നതുകണ്ടപ്പോള്‍
കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു; തീയണയ്ക്കാനാവാതെ അഗ്നിശമനസേനയും നാട്ടുകാരും
കീഴരിയൂർ: കീഴരിയൂർ മരുതേരി മീത്തലിൽ റബ്ബർ തോട്ടത്തിൽ തീപിടിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. റബ്ബർ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വാഹനം എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ തീയണയ്ക്കാനുള്ള ശ്രമം ഏറെ ദുഷ്കരമാണ്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. മേപ്പയ്യൂർ മീറോട് മലയുടെ
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടുത്ത രണ്ടുദിവസം അവധി
പേരാമ്പ്ര: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെയും മറ്റന്നാളും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തേ വെള്ളിയാഴ്ച മാത്രമായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. പെരുന്നാള്‍ പരിഗണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി ഇബ്രാഹിം എം.എല്‍.എ. ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റംസാന്‍