koyilandynews.com

Total 3018 Posts

ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി; കോഴിക്കോട് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

പന്തീരാങ്കാവ്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനു മന്ദിരം അക്ഷിത് ആണ് മരിച്ചത്. എട്ടുവയസ്സായിരുന്നു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ്- നിത്യ ദമ്പതികളുടെ ഏക മകനാണ്. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്. തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാച്ചിലാട്ട് യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ്

കാവിലുംപാറ പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനയുടെ വിളയാട്ടം; കര്‍ഷകര്‍ ആശങ്കയില്‍

കുറ്റ്യാടി: വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാന ശല്യം, പൊറുതിമുട്ടി കര്‍ഷകര്‍. കാവിലുംപാറ പഞ്ചായത്തിലെ പൊയിലോംചാല്‍, പുത്തന്‍ പിടികയില്‍ കുന്ന്, ഏലമല ഭാഗങ്ങളിലെയും കരിങ്ങാട് മേഖലയിലെയും കര്‍ഷകരാണ് നിരന്തരമായ കാട്ടാന ശല്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. സന്ധ്യമയങ്ങുന്നതോടെ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന ആനകള്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശമാണ് വരുത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാന വാഴകളും മറ്റ് ഇടവിളകൃഷികളും ചവിട്ടിമെതിക്കുകയും മരങ്ങളുടെ

തൊഴിൽ തേടുന്നവർക്കിതാ സന്തോഷവാർത്ത; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം. ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയ്ക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : ബി. എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി അല്ലെങ്കിൽ ബി. എസ്

താനൂര്‍ ബോട്ട് ദുരന്തം: ഒളിവിൽപോയ ബോട്ടുടമ നാസറിനെ എലത്തൂരിൽ നിന്ന് പിടികൂടി, അറസ്റ്റ്

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ‘അറ്റ്ലാന്റിക്’ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ എലത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.

വേനലവധി തീരുന്നതിന് മുന്നേ ഒരു യാത്ര പോയാലോ? വയനാട്, മൂന്നാർ, ഗവി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്: പൊതുജനങ്ങൾക്കായി മധ്യവേനല്‍ അവധിക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. കുറുവാ ദ്വീപ്, ബാണാസുര, മൂന്നാർ, തുമ്പൂർമുഴി,അതിരപ്പള്ളി, വാഴച്ചാൽ, പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ, വാഗമൺ, കുമരകം, നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുകയാണ് കെ.എസ്.ആർ.ടി.സി. മെയ് 10,17 തിയ്യതികളിൽ കുറുവാ ദ്വീപ്,ബാണാസുര എന്നിവിടങ്ങളിലേക്ക് ഭക്ഷണം ഉൾപ്പെടെ 1100

ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടെന്ന് ദൃക്സാക്ഷികൾ, അപകടം പുറത്തറിഞ്ഞത് രാത്രി 7.45 ന്; താനൂരിലേത് വിളിച്ച് വരുത്തിയ അപകടമെന്ന് ആരോപണം

മലപ്പുറം: അവധി ദിനം ആഘോഷമാക്കാൻ നിരവധി പേരാണ് ഇന്നലെ കടപ്പുറത്തെത്തിയത്. ഏറെ ആകർഷകമായ ബോട്ട് സഫാരി നടത്തിയാണ് പലരും മടങ്ങിയത്. ഇത്തരത്തിൽ കുടുംബത്തോടൊപ്പം എത്തിയരാണ് അറ്റ്‌ലാന്റിക് ബോട്ടിലും കയറിയത്. എന്നാൽ താങ്ങാവുന്നതിലും അധികം ആളുകളെ കയറ്റിയതും മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതും ഇരുപത്തിരണ്ട് പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ അപകടത്തിലേക്ക് നയിച്ചു. വിളിച്ച് വരുത്തിയ അപകടമാണ്

ഒത്തുചേരൽ അന്ത്യയാത്രയായി; സഹോദരങ്ങളുടെ ഭാര്യമാരും എട്ട് മക്കളുമടക്കം ഒറ്റദിനത്തിൽ ഇല്ലാതായത് ഒരുകുടുംബത്തിലെ 11 പേർ

താനൂർ: കുടുംബാ​ഗങ്ങളോടപ്പുമുള്ള സന്തോഷമിനിഷങ്ങൾക്കായി ഒത്തുചേർന്നു, വിനോദയാത്ര ബോട്ടിൽ ഉല്ലാസയാത്ര, ഒടുവിൽ ദുരന്തം കവർന്നെടുത്തത് ഒരു കുടുംബത്തിലെ 11 പേരെ. കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ ഉമ്മയും മാത്രമാണെന്ന് വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് കുടുംബനാഥനായ സൈതലവി. സഹോദരങ്ങളായ മൂന്നുപേരുടെ ഭാര്യമാരും നാല് കുട്ടികളുമടക്കം 11 പേരാണ് ഒറ്റദിവസം കൊണ്ടില്ലാതായത്. പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു ആ

ദുരന്തഭൂമിയായി താനൂർ; ബോട്ടപകടത്തിൽ പൊലിഞ്ഞത് 22 ജീവനുകൾ, മരിച്ചവരിൽ കൂടുതലും കുട്ടികൾ

മലപ്പുറം: താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവറിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വിവിധ ആശുപത്രികളിലായി  പത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം നടന്നത്. നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7),

തുടര്‍ച്ചയായ കരച്ചില്‍, തളര്‍ന്നുവീഴല്‍, വായിലൂടെ നുരയും പതയും; കുറ്റ്യാടിയില്‍ പശുക്കളില്‍ അജ്ഞാത രോഗം, ക്ഷീരകര്‍ഷകര്‍ ഭീതിയില്‍

കുറ്റ്യാടി: മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളില്‍ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കള്‍ക്ക് അജ്ഞാതരോഗം. മരുതോങ്കര പഞ്ചായത്തിലെ കച്ചേരിത്താഴെ, കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറ എന്നിവിടങ്ങളിലാണ് മൂന്ന് പശുക്കള്‍ ചത്തത്. വണ്ണത്താന്‍കണ്ടി വിനോദന്‍, മരുതേരി സുരേഷ്, കെ.സി കൃഷ്ണന്‍ എന്നിവരുടെ പശുക്കളാണ് അടുത്തദിവസങ്ങളില്‍ ചത്തത്. തുടര്‍ച്ചയായ കരച്ചില്‍, തീറ്റയും വെള്ളവും എടുക്കാതിരിക്കുക, തളര്‍ന്നുവീഴുക, വായിലൂടെ നുരയും പതയും വരുക എന്നീ രോഗലക്ഷണങ്ങള്‍

ചില്ലറ വില്‍പ്പനയ്ക്കായി ബ്രൗണ്‍ ഷുഗറുമായി എത്തവെ പിടികൂടി; പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് യുവാവ് അറസ്റ്റില്‍

മങ്കാവ്: പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കവേ ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍. കൊളത്തറ അജ്മല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍( 26) ആണ് ഡിസ്ട്രിക്ട് ആന്റി നര്‍കോടിക് സ്‌കോടിന്റെയും കസബ പോലീസിന്റെയും പിടിയിലായത്. മാങ്കാവും പരിസര പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരി മരുന്ന് വില്‍പന സജീവമാകുന്നുണ്ടെന്ന ഡാന്‍സഫ് സ്‌കോഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീഷിന്റെ