koyilandynews.com

Total 3022 Posts

അധ്യാപകനാവാനാണോ താല്‍പ്പര്യം,  മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു; വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവാണുള്ളത്. താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ അഞ്ചിന് രണ്ട്മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.

‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം പ്രദീപ്‍കുമാർ കാവുന്തറയ്ക്ക്

പേരാമ്പ്ര: മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം കാവുന്തറ സ്വദേശിക്ക്. പ്രദീപ്കുമാർ കാവുന്തറയാണ് പുരസ്കാരത്തിന് അർഹമായത്. ‘പണ്ട് രണ്ട് കൂട്ടുകാരികൾ ‘ എന്ന രചനയ്ക്കാണ് പുരസ്ക്കാരം. ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും അടങ്ങുന്ന പുരസ്കാരത്തിനാണ് പ്രദീപ് അർഹനായത്. കേരള സംഗീത അക്കാദമിയുടെ 2022 ലെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. രാജേഷ് ഇരുളമാണ് മികച്ച

കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റായി ശ്രീജേഷ് ഊരത്ത്

കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായി ശ്രീജേഷ് ഊരത്തിനെ തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രം​ഗത്ത് എത്തിയ വ്യക്തിയാണ് ശ്രീജേഷ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഠന കാലത്ത് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, ദീർഘകാലം യൂത്ത്

ചങ്ങരോത്ത് ജി.എൽ.പി.എസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്

പേരാമ്പ്ര: ചങ്ങരോത്ത് ജി.എൽ.പി.എസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ചങ്ങരോത്ത് ജി.എൽ.പി.എസിൽ പി.ഡി. അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾവിഭാഗം പാർട്ട് ടൈം ഹിന്ദി അധ്യാപകനിയമനത്തിനുള്ള അഭിമുഖം ആറിന് 11 മണിക്ക് നടക്കും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ

മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ

പേരാമ്പ്രയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണം, നാളെ മുതൽ വിക്ടറി ടൈൽസ് തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ (വീഡിയോ കാണാം)

പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പരിപൂര്‍ണം. കടകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പേരാമ്പ്ര

ചേമഞ്ചേരിയില്‍ വീട്ടുപറമ്പിലെ മരത്തില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42) ഭാര്യ അനുരാജന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ പ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണപ്പെട്ട അശോക് കുമാര്‍ വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ്.  

മിതമായ നിരക്കില്‍ ചികിത്സയും മുഴുവന്‍ സമയ സേവനവും; മേപ്പയ്യൂരില്‍ സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയൂര്‍: സുരക്ഷ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് ക്ലിനിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി രാജന്‍ അധ്യക്ഷനായി. ജനസൗഹൃദമായി 24 മണിക്കൂറും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി കൗണ്‍സലിങ്ങ് എന്നീ സൗകര്യങ്ങള്‍

താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

താമരശ്ശേരി: താമരശ്ശേരി ഓടക്കുന്നില്‍ കെ.എസ്.ആര്‍.ടി ബസില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാനന്തവാടി എടവക എള്ളു മന്ദം സ്വദേശിയായ പൂവത്തിങ്കല്‍ വീട്ടില്‍ പി.എം അനീഷ് ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന അനീഷ് വയനാട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം

കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന് ദാരുണാന്ത്യം

കോഴിക്കോട്: കര്‍ണ്ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന്‍ മരിച്ചു. ചെത്തുകടവ് സ്വദേശിയും ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ അധ്യാപകനുമായ ശ്രീവത്സം വീട്ടില്‍ പി.ബാലസുബ്രഹ്മണ്യന്‍ ആണ് കര്‍ണ്ണാടകയിലെ ഹുബ്ലിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. ബാലസുബ്രഹ്മണ്യന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ മകന്‍ സായൂജിനൊപ്പം കര്‍ണ്ണാടകയില്‍ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ: