സിമ്മംഗ് പൂളില്‍ കുളിക്കുന്നതിനിടെ ഹൃദയാഘാതം; പൂനൂര്‍ സ്വദേശി വയനാട്ടിലെ റിസോര്‍ട്ടില്‍ അന്തരിച്ചു


കല്‍പ്പറ്റ: താമരശ്ശേരി പൂനൂര്‍ സ്വദേശി പഴയ വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെച്ച് ഹൃദയാഘാതം വന്ന് മരിച്ചു. പൂനൂര്‍ കാന്തപുരം, അവേലത്ത് അലവി മുസ്‌ല്യാരുടെ മകന്‍ ശരീഫ് ആണ് റിസോര്‍ട്ടിലെ സ്വിമ്മിംഗ്പൂളില്‍ മരിച്ചത്. അന്‍പത്തൊന്ന് വയസ്സായിരുന്നു.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരണം. ശരീഫ് ജോലി ചെയ്യുന്ന കമ്പനിയുടെ ഔദ്യോഗിക ട്രെയിനിംഗില്‍ പങ്കെടുക്കാനാണ് വൈത്തിരിയിലെ റിസോര്‍ട്ടിലെത്തിയതായിരുന്നു.

എസ്.ഐ. എം.വി കൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വെസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

summary: poonur native died at vythiri resort due to heart attack