മദ്യലഹരിയില്‍ എസ്‌ഐയെ ആക്രമിച്ചു; തലശ്ശേരിയില്‍ യുവതി അറസ്റ്റില്‍


Advertisement

കണ്ണൂര്‍: തലശ്ശേരിയില്‍ മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കൂളിബസാര്‍ സ്വദേശി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് റസീന എസ്ഐ ദീപ്തിയെ ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

Advertisement

മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടുംപോകും വഴിയാണ് ഇവര്‍ എസ് ഐയെ ആക്രമിച്ചത്.

Advertisement

കോടതിയില്‍ ഹാജരാക്കിയ റസീനയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒട്ടേറെ കേസുകളില്‍ പ്രതിയായ റസീന മുന്‍പും ഇത്തരത്തില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.

Advertisement