മൂടാടി ജനകീയ ഹോട്ടലിനു നേരെ ആക്രമണം; മുൻവശത്തെ ഗ്ലാസ് പൊട്ടിയ നിലയിൽ


Advertisement

മൂടാടി: ‘ഇന്ന് രാവിലെ തന്നെ ഒരാള് വിളിച്ചു പറഞ്ഞിട്ടാണ് ഞങ്ങൾ പോയി നോക്കുന്നത്, മുൻവശത്തെ ഗ്ലാസ് പൊട്ടിച്ചിതറിയ നിലയിലാണ് കണ്ടത്, എന്താ സംഭവം എന്നറിയില്ല’ മൂടാടി ജനകീയ ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നടത്തിപ്പുക്കാരിൽ ഒരാൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് മൂടാടി ജനകീയ ഹോട്ടലിനു മുന്നിലെ ചില്ലു വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.

Advertisement

‘മൂടാടിയിൽ ജനകീയ ഹോട്ടൽ ആരംഭിച്ചിട്ട് രണ്ടു വർഷമായെന്നും, ഇത്തരത്തിൽ ഒരു സംഭവം ഇത് ആദ്യമായി ആണെന്നും’ നടത്തിപ്പുകാർ പ്രതികരിച്ചു. പരാതി ലഭിച്ചതിനെത്തുടർന്ന് സ്ഥലം പരിശോധിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തിട്ടുണ്ടെന്നു കൊയിലാണ്ടി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല.

Advertisement

‘രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന കട വൈകിട്ട് അഞ്ചു മണിയോടെ അടയ്ക്കും. ഇതുവരെ യാതൊരു വിധത്തില് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഇന്നലെയും മറ്റുപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല’ എന്നും നടത്തിപ്പുകാർ പറഞ്ഞു. ലത, വിജിത, ശാലിനി, ലസിത എന്നിവർ ചേർന്നാണ് ജനകിയ ഹോട്ടൽ നടത്തുന്നത്.

Advertisement